kids-and-diaper-rashes

ഡയപ്പർ ഉപയോഗിക്കുന്ന കുട്ടികളിൽ സ്ഥിരം കാണുന്ന ഒരു പ്രധാന പ്രശ്നമാണ് റാഷസ്. കുട്ടികളിൽ ഡയപ്പർ ഉപയോഗിക്കുമ്പോൾ അത് ശരീരഭാഗത്ത് ചുവന്ന തടിപ്പുകൾ ഉണ്ടാക്കുന്നു. പിന്നീട് അത് ചുവന്ന നിറത്തിലുള്ള കുരുക്കളായി മാറുന്നു. ഇത് കുട്ടികളിൽ അസ്വസ്ഥതയ്ക്കും പ്രശ്നങ്ങൾക്കും കാരണമാകുന്നു.

ഡയപ്പർ റാഷസ് കൂടുതലായി കണ്ടാൽ പിന്നെ കുട്ടികളെ ഡയപ്പർ ധരിപ്പിക്കരുത്. എന്നാൽ ഇന്നത്തെ മാതാപിതാക്കൾ അവരുടെ സൗകര്യം അനുസരിച്ച് ഡയപ്പറിനെ തന്നെ അശ്രയിക്കുന്നു. അതിനാൽ തന്നെ ഡയപ്പർ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്.

നിലവാരമുള്ള നല്ല ഡയപ്പർ വേണം കുട്ടികൾക്കായി എപ്പോഴും തിരഞ്ഞെടുക്കേണ്ടത്. കൂടാതെ, മൂന്നോ നാലോ മണിക്കൂർ കൂടുമ്പോൾ ഡയപ്പർ മാറ്റാൻ ശ്രദ്ധിക്കണം. അങ്ങനെ മാറ്റാതിരിക്കുമ്പോഴാണ് കുട്ടികൾക്ക് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പെൺ കുഞ്ഞുങ്ങളിലാണെങ്കിൽ മൂത്രത്തിൽ പഴുപ്പിന് കാരണമാകാം. മാത്രമല്ല പല വിധത്തിലുള്ള അണുബാധ ഉണ്ടാവാനും കാരണമാകുന്നു. ഡയപ്പർ മുറുകിയത് കാരണം കുഞ്ഞിന്റെ കാലുകൾക്കിടയിൽ ഡയപ്പർ റാഷ് കാണുന്നു. മാത്രമല്ല വിയർപ്പും റാഷിന് കാരണമാകുന്നു. സോപ്പിനോടുള്ള അലർജിയും ഡയപ്പർ റാഷിലേക്ക് നയിക്കുന്നു. ഇതിനായി നമുക്ക് പരീക്ഷിക്കാവുന്ന ചില മാർഗങ്ങളുണ്ട്.

കുട്ടികളെ ചൂടുവെള്ളത്തിൽ കുളിപ്പിക്കുക. ഇത് ഡയപ്പർ റാഷസ് പോലുള്ള പല പ്രശ്നങ്ങൾക്കും പലിഹാരമാകുന്നു. ഇളംചൂട് വെള്ളത്തിലെ കുളി എന്ത് കൊണ്ടും ഡയപ്പർ റാഷിനേയും ഫംഗസ് അണുബാധയേയും ഇല്ലാതാക്കുന്നു. ഡയപ്പർ റാഷുള്ള സ്ഥലങ്ങളിൽ അൽപം മുലപ്പാൽ തേച്ച് പിടിപ്പിക്കുന്നതും ഇത്തരം ചർമ്മ പ്രശ്നങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കുന്നു. ഡയപ്പർ റാഷ് മാറാൻ ഇതിലും ഫലപ്രധമായ മാർഗഗം മറ്റൊന്നും ഇല്ലായെന്ന് തന്നെ പറയാൻ സാധിക്കും.

രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ, നാല് കപ്പ് വെള്ളത്തിൽ മിക്സ് ചെയ്ത് കുട്ടികളുടെ താഴ്ഭാഗം തുടച്ച് കൊടുക്കുക. ഓട്‌സ് കൊണ്ട് കുട്ടികളിലെ ഡയപ്പർ റാഷ് മാറ്റാവുന്നതാണ്. ഒരു ടേബിൾ സ്പൂൺ ഓട്‌സ് കുളിക്കുന്ന വെള്ളത്തിലിട്ട് 15 മിനിറ്റോളം ഇത് കുതിർത്ത് വെച്ച ശേഷം ഇതിൽ കുട്ടിയെ കുളിപ്പിക്കുക.

ഏത് പ്രശ്ലത്തിനും പരിഹാരം കാണാനുള്ള കഴിവ് വെളിച്ചെണ്ണക്കുണ്ട്. വെളിച്ചെണ്ണ അൽപം എടുത്ത് റാഷസുള്ള ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുക. ഇത് റാഷസ് മാറ്റുന്നു. ചർമ്മസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് കറ്റാർ വാഴ. അൽപം കറ്റാർ വാഴ നീരെടുത്ത് ഡയപ്പർ റാഷുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നത് എല്ലാ തരത്തിലും കുട്ടികളിൽ ഉണ്ടാവുന്ന ചർമ്മ അലർജിയെയും ചെറുക്കുന്നു.