love

ബീജിംഗ്: പ്രണയ ബന്ധം തകർന്നതിൽ മനസ് വിഷമിച്ച് മദ്യപിച്ച യുവതി, ലഹരിമൂത്തപ്പോൾ വിമാനത്തിന്റെ ജനൽ അടിച്ച് തകർത്തു. അതും 30,000 അടി മുകളിൽ പറക്കുമ്പോൾ. തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്നു. 29കാരിയ ലി ആണ് പ്രണയത്തകർച്ച മൂലമുള്ള മാനസിക അസ്വാസ്ഥ്യം കാരണം ഇത്തരമൊരു പ്രവൃത്തി ചെയ്തത്.

ചൈനയിലെ ലൂങ്ങ് എയർലൈൻസ് ഫ്ലൈറ്റിലാണ് സംഭവം. ലി വിമാനത്തിനുളളിൽ വച്ച് രണ്ടു കുപ്പി വീര്യമുള്ള മദ്യം അകത്താക്കിയെന്നും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട രീതിയിൽ പെരുമാറുകയായിരുന്നുവെന്നും അധികൃതർ വെളിപ്പെടുത്തി.

യുവതി അക്രമാസക്തയായി ജനൽച്ചില്ല് പൊട്ടിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. യുവതി സീറ്റിൽ നിന്ന് കരഞ്ഞു കൊണ്ട് എഴുന്നേൽക്കുന്നതും ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. തുടർച്ചയായി ഇടിച്ചാണ് ഇവർ വിമാനത്തിന്റെ ചില്ല് തകർക്കുന്നത്. വിമാനം നിലത്തിറക്കിയ ഉടൻ തന്നെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്തിന്റെ ചില്ല് തകർത്തതിൽ യുവതി പിഴയൊടുക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.