അബുദാബി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അബുദാബിയിൽ പ്രഖ്യാപിച്ചിരുന്ന യാത്രാ വിലക്ക് വീണ്ടും നീട്ടി. ഇന്നലെ മുതൽ ഒരാഴ്ചത്തേക്കാണ് വിലക്ക് നീട്ടിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ രണ്ട് മുതലാണ് ഇത്തരത്തിൽ പ്രവേശന വിലക്ക് പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് എമിറേറ്റിലെ 388,000ത്തിലധികം താമസക്കാരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയതെന്ന് അധികൃതർ അറിയിച്ചു. അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മറ്റി, അബുദാബി പൊലീസ്, അബുദാബി ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പ്രവേശന വിലക്ക് ഏഴു ദിവസം കൂടി നീട്ടാൻ തീരുമാനിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
ഗൾഫ് കൊവിഡ് മീറ്റർ
സൗദി അറേബ്യ: 13,2048 - 1011
ഖത്തർ: 80,876 - 76
ഒമാൻ: 25,269 - 114
കുവൈറ്റ്: 36,431 - 298
ബഹ്റൈൻ: 19,013 - 47
യുഎഇ:42,636 - 291