മൊറാദാബാദ്: കളിയ്ക്കിടയിൽ കാറിനുള്ളിൽ കയറിയ നാല് കുട്ടികളിൽ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. കുട്ടികളെല്ലാം നാല് വയസ്സിനും ഏഴ് വയസ്സിനും ഇടയിലുള്ളതാണ്. കാറിനുള്ളിൽ ഇവർ കയറിയതും അബദ്ധത്തിൽ വണ്ടി ലോക്കായി പോയതാണ് അപകടത്തിന് കാരണമെന്ന് മൊറാദാബാദ് എസ്.പി. അമിത് കുമാർ ആനന്ദ് പറഞ്ഞു.
'അബോധാവസ്ഥയിൽ കണ്ട കുട്ടികളെ കാറിൽ നിന്നും എടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ചികിത്സ തുടരുകയാണ്.' അദ്ദേഹം അറിയിച്ചു. രാവിലെ എട്ടുമണിയോടെ വാഹന ഉടമ വന്ന് നോക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.