സോൾ: ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുന്നതിനിടെ കൊറിയൻ സംയുക്ത ആഫീസ് ഉത്തര കൊറിയ ബോംബിട്ട് തകർത്തു. ദക്ഷിണ കൊറിയയ്ക്ക് സമീപം കേയ്‌സോംഗിലെ ഇരുരാജ്യങ്ങളുടേയും സംയുക്ത ഓഫീസ് ആണ് ഉത്തര കൊറിയ സ്‌ഫോടനത്തിലൂടെ തകർത്തത്.
ഇരു രാജ്യങ്ങൾക്കും തമ്മിൽ ആശയവിനിമയം നടത്താനായി 2018-ലാണ് കേയ്‌സോംഗിൽ സംയുക്ത ഓഫീസ് പ്രവർത്തനമാരംഭിച്ചത്. 20 ഉദ്യോഗസ്ഥരെ വീതമാണ് സംയുക്ത ഓഫീസിൽ ഇരുരാജ്യങ്ങളും വിന്യസിക്കുന്നത്. എന്നാൽ ഓഫീസ് പ്രവർത്തനങ്ങളിൽ നിന്നും 2019-ൽ തന്നെ ഉത്തര കൊറിയ ഭാഗികമായി പിന്മാറിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി മുതൽ ഓഫീസിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നില്ല. ആഴ്ചകളായി ഇരു രാജ്യങ്ങളും തമ്മിൽ ശീതയുദ്ധ സംഘർഷങ്ങൾ നിലനിൽക്കുകയാണ്. ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നിനും സഹോദരി കിം യോ ജോംഗിനുമെതിരെ ദക്ഷിണ കൊറിയ അനാവശ്യമായ പ്രചാരണങ്ങൾ നടത്തുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ഇക്കാരണത്താൽ ദക്ഷിണ കൊറിയയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് കിമ്മിന്റെ സഹോദരി കിം ജോംഗ് യോംഗ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ സംയുക്ത ആഫീസ് തകർത്തത്.