തിരുവനന്തപുരം: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ ബി.ജെ.പി നടത്തുന്ന വെര്‍ച്വല്‍ റാലി കേരളത്തില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി വി മുരളീധരൻ ജെ.പി നദ്ദയെ സ്വീകരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഈ റാലിയില്‍ ചുരുങ്ങിയത് ഇരുപത് ലക്ഷം ജനങ്ങള്‍ പങ്കാളിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.