ആയുർവേദത്തിന്റെ പരമപ്രധാനമായ ഔഷധങ്ങളിൽ മൂന്നെണ്ണമാണ് നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവ. ഇവ മൂന്നും ചേരുമ്പോൾ ഔഷധമേന്മയേറിയ ത്രിഫലയായി. പ്രധാന ആയുർവേദ ഔഷധങ്ങളിലെല്ലാം ത്രിഫല ചേരുവയാണ്. നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവയുടെ കുരു നീക്കം ചെയ്ത് ഉണക്കിപ്പൊടിച്ച് ദീർഘകാലം സൂക്ഷിക്കാൻ സാധിക്കും.
ദഹനപ്രശ്നങ്ങൾക്കും വിശപ്പില്ലായ്മ പരിഹരിക്കാനും ഉത്തമം.
ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാൻ സഹായകം.
രക്തശുദ്ധീകരണത്തിന് ആയുർവേദം നിർദ്ദേശിക്കുന്ന പ്രധാന മാർഗം.
ചർമ്മ പ്രശ്നങ്ങൾക്ക് പ്രതിവിധിയാണ് എന്നതിന് പുറമെ ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കാനും അത്ഭുതകരമായ കഴിവുണ്ട്. അകാലനര ഇല്ലാതാക്കും .
അമിതവണ്ണം കുറയ്ക്കാനും വയറ്റിലെ കൊഴുപ്പകറ്റാനും മികച്ച മാർഗമാണ് ത്രിഫല. കഫം, പിത്തം, വാതം, ചർമ്മത്തിലുണ്ടാകുന്ന അലർജികൾ, അണുബാധ എന്നിവയെ പ്രതിരോധിക്കും.
മഞ്ഞപ്പിത്തം, കരൾ രോഗങ്ങൾ, പ്രമേഹം, മലബന്ധം എന്നിവ അകറ്റും. ഓർക്കുക, ഗർഭിണികൾ ത്രിഫല ഒഴിവാക്കണമെന്നാണ് വിദഗ്ധ നിർദേശം.