തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയെ പുതിയ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാർഡുകളെ കണ്ടയിൻമെന്റ് സോണുകളായും മാറ്റിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 16 പ്രദേശങ്ങളെഹോട്ട് സ്‌പോട്ട് പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്‌തു. പാലക്കാട് ജില്ലയിലെ ചിറ്റൂർതത്തമംഗലം, കണ്ണാടി, കാരാക്കുറിശ്ശി, കൊടുവായൂർ, കൊല്ലങ്കോട്, പട്ടാമ്പി, പുതുപരിയാരം, ശ്രീകൃഷ്ണപുരം,കോട്ടയം ജില്ലയിലെ വെള്ളാവൂർ, പായിപ്പാട്, ചങ്ങനശ്ശേരി മുൻസിപ്പാലിറ്റി, മാടപ്പള്ളി, അയ്മനം, കങ്ങഴ, തൃക്കൊടിത്താനം, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി എന്നീ പ്രദേശങ്ങളെയാണ്‌ഹോട്ട് സ്‌പോട്ടിൽനിന്ന് ഒഴിവാക്കിയത്.
ആകെ 110ഹോട്ട് സ്‌പോട്ടുകളാണ് നിലവിൽ സംസ്ഥാനത്ത് ഉള്ളത്.