തൃശൂർ: ഇടുപ്പ് മാറ്രിവയ്ക്കൽ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദൻ) അതീവ ഗുരുതരാവസ്ഥയിൽ. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ വെന്റിലേറ്രറിലാണ് അദ്ദേഹം. 48 മണിക്കൂറിന് ശേഷമേ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടോയെന്ന് അറിയാനാകൂവെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു ആശുപത്രിയിൽ സച്ചിക്ക് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനായി അനസ്‌തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഇന്നലെ രാവിലെയാണ് ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചത്.