suicide

തിരുവനന്തപുരം: ആറ്റിങ്ങലിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ തീകൊളുത്തി മരിച്ചു. ആറ്റിങ്ങൽ മണമ്പൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ഇന്ന് ഉച്ച തിരിഞ്ഞായിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന.

കുറച്ചു മാസങ്ങൾക്ക് മുമ്പാണ് സുനിൽ വിവാഹമോചിതനായത്. ദുബായിൽ നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാൾ പെട്രോൾ വാങ്ങി ഭാര്യ വീടിന് സമീപമെത്തിയാണ് തീകൊളുത്തിയത്.