ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ - ചൈന സംഘർഷത്തിന് പിന്നാലെ 'ബോയ്‌ക്കോട്ട് ചൈന' ആഹ്വാനം ശക്തിപ്പെടുത്തി സ്വദേശി ജാഗരൺ മഞ്ച്. ഡൽഹി - മീററ്റ് ഇടനാഴി ആർ.ആർ.ടി.എസ് നിർമാണ പദ്ധതിയിൽ നിന്നുള്ള ചൈനീസ് പങ്കാളിത്തം ഒഴിവാക്കണമെന്നും സ്വദേശി ജാഗരൺ മഞ്ച് ദേശീയ കൺവീനർ അശ്വിനി മഹാജൻ ട്വീറ്റ് ചെയ്തു. കഴിഞ്ഞദിവസമാണ് ചൈനീസ് കമ്പനിയായ ഷാങ്ഹായ് ടണൽ എൻജിനീയറിംഗ് ലിമിറ്റഡ് പദ്ധതിയിൽ പങ്കാളിയായത്. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സ്വദേശി ജാഗരൺ മഞ്ച് നേരത്തെയും രംഗത്തെത്തിയിരുന്നു.