b-santhosh-babu



സൂര്യാപേട്ട്: 'എന്റെ ഒരേയൊരു മകനെ നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്, അതേസമയം, അവൻ രാജ്യത്തിന് വേണ്ടിയാണ് ജീവൻ വെടിഞ്ഞതെന്നതിൽ അഭിമാനമുണ്ട്.' ലഡാക്ക് അതിർത്തിയിൽ വച്ച് ചൈനീസ് പടയോട് സധൈര്യം പോരാടി വീരചരമമടഞ്ഞ ഇന്ത്യൻ സൈനികൻ കേണൽ ബി.സന്തോഷ് ബാബുവിന്റെ അമ്മ മഞ്ജുളയുടെ വാക്കുകളാണിത്.

Feeling sad that I lost my only "Son" and at the same time feeling proud that my son sacrificed his life for the nation says Manjula mother of Col.Santosh Babu who was martyred by #ChineseArmyinLadakh #warherosantoshbabu pic.twitter.com/ZDADfEfkw6

— Prashanth (@prashantchiguru) June 16, 2020

കരച്ചിലടക്കികൊണ്ടാണ് കേണൽ സന്തോഷിന്റെ അമ്മ തന്റെ വാക്കുകൾ പൂർത്തിയാക്കിയത്. തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിൽ നിന്നും വരുന്ന സന്തോഷ് ബാബു ഇന്നലെ ലഡാക്ക് അതിർത്തിയിൽ വച്ച് ചൈനീസ് സൈനികരുമായുള്ള ഏറ്റമുട്ടലിൽ വീരമൃത്യു വരിച്ചത്. സന്തോഷ് ബാബുവിനൊപ്പം മറ്റ് രണ്ട് സൈനികരും കൊല്ലപ്പെട്ടിരുന്നു.

കേണലിന്റെ അച്ഛനും അമ്മയും സ്വദേശമായ സൂര്യാപേട്ടിലാണ് കഴിയുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ ശേഷം ഭാര്യ സന്തോഷിയോടൊപ്പം കേണൽ ഡൽഹിയിൽ സ്ഥിരതാമസമാക്കി. എന്നാൽ കഴിഞ്ഞ 18 മാസമായി അതിർത്തിയിൽ രാജ്യത്തിനായി പോരാടുന്നയാളാണ് അദ്ദേഹം. ഒരു മകളും മകനുമുണ്ട്.

ഇന്നലെ രാത്രിയാണ് ഗൽവാർ താഴ്‌വരയിലാണ് ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ സംഘർഷമുണ്ടായത്. 1975-ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യ,ചൈന അതിര്‍ത്തിയിലെ സംഘർഷം സൈനികരുടെ മരണത്തിലേക്ക് നയിക്കുന്നത്.