ന്യൂഡൽഹി: അതിർത്തിയിൽ ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തിൽ 45 വർഷത്തിന് ശേഷമാണ് ഇന്ത്യൻ ഭടന്മാർ വീരമൃത്യു വരിക്കുന്നത്. 1975 ഒക്‌ടോബർ 20ന് അരുണാചൽ പ്രദേശിലെ തുലുങ് ലായിൽ അസാം റൈഫിൾസ് ഭടന്മാരുടെ പട്രോൾ സംഘത്തിന് നേർക്കുണ്ടായ ചൈനീസ് ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് ചൈനീസ് പട്ടാളം വെടിവയ്‌ക്കുകയായിരുന്നു. ചൈനീസ് പട്ടാളം യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ ഭടന്മാരെ ആക്രമിച്ചു എന്നാണ് ഇന്ത്യൻ നിലപാട്. ചൈനീസ് ആക്രമണം ഇന്ത്യൻ പ്രദേശത്തായിരുന്നുവെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഒരു കേബിളും വ്യക്തമാക്കിയിരുന്നു.
ഇന്ത്യ അതിർത്തി ലംഘിച്ചു: ചൈന
തിങ്കളാഴ്ച രാത്രി ഇന്ത്യൻ സേന രണ്ട് തവണ അതിർത്തി ലംഘിക്കുകയും ചൈനീസ് ഭടന്മാരെ പ്രകോപിപ്പിക്കുകയും ആക്രമിക്കുകയുമായിരുന്നെന്ന് ചൈന പറയുന്നു. അത് ഗുരുതരമായ ആക്രമണത്തിന് ഇടയാക്കി. ഇന്ത്യ സേനയെ നിയന്ത്രിക്കണം. അതിർത്തി ലംഘിക്കരുത്. ഇന്ത്യയുടെ ഏകപക്ഷീയ നടപടികൾ കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കും