k-surendran

തിരുവനന്തപുരം: ജില്ലാ ഡി.വൈ.എഫ്.ഐ ഘടകത്തിൽ കൂട്ടരാജി. യൂണിറ്റ് ഭാരവാഹികളടക്കം 49 സി.പി.എം പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു. വെമ്പായത്തെ വാഴോട്ടുപൊയ്‌കയിലാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പാർട്ടി വിട്ടത്. കഴിഞ്ഞ ദിവസം ഇവിടെ ആർ.എസ്.എസ്- സി.പി.എം സംഘർഷം നടന്നിരുന്നു.

വാഴോട്ടുപൊയ്കയിൽ നടന്ന പ്രത്യേക ചടങ്ങിൽ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രവർത്തകരെ ഷാൾ അണിയിച്ച് സ്വീകരിച്ചു. തങ്ങളെ എതിർക്കുന്നവരെ വകവരുത്തുന്നതാണ് സി.പി.എമ്മിന്റെ നീക്കമെന്നും സി.പി.എം വിട്ടുവന്നവരെ പോറലേൽക്കാതെ സംരക്ഷിക്കുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.