തിരുവനന്തപുരം: പദ്മജാ രാധാകൃഷ്ണന്റെ മരണ വിവരം അറിഞ്ഞ് ദുബായിൽ നിന്നെത്തിയ മകൾ കാർത്തികയേയും ചെന്നൈയിൽ നിന്നെത്തിയ മകൻ എം.ആർ.രാജാകൃഷ്ണനേയും അമ്മയുടെ അന്ത്യകർമ്മങ്ങൾ ചെയ്യുന്നതിൽ നിന്നും നഗരസഭാധികൃതർ വിലക്കാൻ ശ്രമിച്ചത് കുറച്ചുനേരം വാക്ക് തർക്കത്തിന് കാരണമായി. രണ്ടു പേരും ക്വാറന്റൈനിൽ കഴിയേണ്ടവരായതിനാൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്നായിരുന്നു നഗരസഭാധികൃതരുടെ വാദം.
അന്ത്യാഞ്ജലി അർപ്പിക്കാനെത്തിവരെയെല്ലാം വീട്ടിൽ നിന്നും പുറത്താക്കി നിറുത്തിയ ശേഷം പി.പി.ഇ കിറ്റ് ധരിച്ച് രാജാകൃഷ്ണനും കാർത്തികയും അന്ത്യാഞ്ജലി അർപ്പിച്ചത്. തുടർന്ന് ശാന്തികാവടത്തിലേക്ക് പോകാൻ അവർ തയ്യാറായപ്പോഴാണ് എതിർപ്പുണ്ടായത്. സ്ഥലത്തുണ്ടായിരുന്നു സുരേഷ്ഗോപി എം.പി ആരോഗ്യവകുപ്പ് അധികൃതരുമായി സംസാരിച്ചതിനൊടുവിൽ 108 ആംബുലൻസ് എത്തി. മക്കൾ രണ്ടു പേരും അതിൽ കയറിയാണ് ശാന്തികവാടത്തിൽ പോയത്. ഇപ്പോൾ രണ്ടു പേരും വീട്ടിലെ രണ്ടു മുറികളിൽ ക്വാറന്റൈനിൽ കഴിയുകയാണ്.