തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, പൊളിറ്റിക്കൽ സയൻസ് , മലയാളം, ഹിന്ദി, ഫ്രഞ്ച്, ഇക്കണോമിക്സ്, ജേർണലിസം, ഹിസ്റ്ററി വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ 25 മുതൽ 30 വരെ നടക്കുന്നു. ഓരോ വിഷയത്തിന്റെയും സമയക്രമവും വിശദ വിവരങ്ങളും കോളേജ് വെബ്സൈറ്റിൽ.
ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ ഇന്ന്
തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് (കമ്പ്യൂട്ടർ സയൻസ്) വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ 18ന് രാവിലെ 10.30ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്ത് രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.