മലപ്പുറം: തിരൂരങ്ങാടിയിൽ ദളിത് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പന്താരങ്ങാടി ലക്ഷം വീട് കോളനിയിലെ ദാസന്റെ മകൾ അഞ്ജലി (14) ആണ് തൂങ്ങി മരിച്ചത്. തിരൂരങ്ങാടി ജി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു. വീട്ടുകാർ വഴക്കു പറഞ്ഞതിനെ തുടർന്നാണ് തൂങ്ങി മരണമെന്ന് പൊലീസ് പറഞ്ഞു. ഓൺലൈൻ ക്ലാസ് മനസിലാകാത്തതാണ് കാരണമെന്നാണ് കുട്ടിയുടെ വീട്ടുകാരുടെ ഭാഷ്യം.