അതിർത്തിയിൽ നടന്ന ഇന്ത്യ ചൈന സംഘർഷത്തിൽ രാജ്യം ഒന്നടങ്കം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു . 20 ജവാൻമാർ വീരമൃത്യു വരിച്ച ഈ പോരാട്ടത്തെ പരാമർശിച്ച് അഡ്വ. എ ജയശങ്കറിന്രെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാണ്. കൊവിഡ് കാരണം സാമ്പത്തിക പ്രതിസന്ധി കൊണ്ടു പൊറുതി മുട്ടിയിരിക്കുന്നതിനിടയിലുള്ള ചൈനയുടെ പ്രവർത്തിയിൽ പ്രതിഷേധിച്ച് ചൈനയുമായുള്ള എല്ലാ വാണിജ്യ കരാറുകളും റദ്ദാക്കുവാൻ അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണ്ണ രൂപം
കൊറോണയും സാമ്പത്തിക പ്രതിസന്ധിയും കൊണ്ടു പൊറുതി മുട്ടിയിരിക്കുമ്പോഴാണ് വടക്കേ അതിർത്തിയിൽ ചൈനയുടെ കരിമരുന്നു പ്രയോഗം. പാക്കിസ്ഥാനല്ല ചൈന. വലിയൊരു സൈനിക ശക്തിയാണ്. അതുകൊണ്ട് സർജിക്കൽ സ്ട്രൈക്ക് പ്രായോഗികമല്ല. അതിനേക്കാൾ അപ്രായോഗികമാണ് നയതന്ത്ര പരിഹാരം. പഞ്ചശീലമുണ്ടാക്കി പുലിവാല് പിടിച്ച പാവം നെഹ്റുവിന്റെ അനുഭവം മുന്നിലുണ്ട്. ജനകീയ ചൈനയുമായുളള സകല വാണിജ്യ കരാറുകളും റദ്ദാക്കുക, ചൈനീസ് ഉല്പന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിർത്തലാക്കുക- അതേയുളളൂ പരിഹാരം