രാജ്യമൊട്ടാകെ ഒരു മഹാവ്യാധിയെ പ്രതിരോധിക്കാൻ പെടാപ്പാട് പെടുമ്പോൾ, ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ നടക്കുകയാണ് ചിലർ. സാമുഹിക അകലത്തിനും മാസ്ക് ധരിക്കുന്നതിനും മറ്റും പുല്ല് വില കൽപ്പിച്ചാണ് പലരുടെയും പ്രവർത്തികൾ. ചില രാഷ്ട്രീയ പ്രവർത്തകരുടെ സമീപനം അത്തരത്തിലാണ്. ധർണ്ണയും ജാതയും പ്രതിഷേധ പ്രകടനങ്ങളും നടത്തുമ്പോൾ ചിലരെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ കാറ്രിൽ പറത്തുന്നു. ഇതിനെ പരാമർശിച്ച് പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധൻ ഡോ. സി ജെ ജോൺ ചെന്നക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
കൊറോണ വന്നാലും പുല്ലാണെന്ന മട്ടിലായി പലരുടെയും ജീവിതം.ഒരു ഘട്ടം കഴിയുമ്പോൾ അങ്ങനെയാകുന്നതാണ് നമ്മുടെ സമൂഹത്തിന്റെ പ്രകൃതം .ചിലര്‍ ഇങ്ങനെ കൂട്ടം കൂടി തുണി അഴിച്ച് കത്തിച്ച് സമരം ചെയ്യും. ആരു പിടിച്ചാലും സ്‌കൂട്ടാകുമെന്ന ചൊല്ലി മസിൽ കാട്ടി മാസ്ക് ഇടാതെ നടക്കും. പൊലീസ് പിടിച്ചാൽ പ്ലീസ് പ്ലീസെന്ന് മോങ്ങും .കൊവിഡ് പിടിച്ചാൽ അങ്ങനെ മോങ്ങാൻ പറ്റുമോ ?
അനുഭവിച്ചു തന്നെ തീരണം.ഇവമ്മാർ വൈറസിനെ നമുക്കും തരാൻ ഇടയുണ്ട്. അത് കൊണ്ട് ഈ തോന്ന്യാസം കാണിക്കുന്നവരെ എന്തെങ്കിലും പറയാതെ വിട്ടാൽ ശരിയാവില്ല .ഹല്ല..പിന്നെ .പൊതുജന താല്‍പ്പര്യത്തിന്റെ സംരക്ഷണം ഈ തുണി അഴിക്കല്‍ സമരത്തില്‍ ഇല്ലെന്ന് പറയേണ്ടി വരുന്നു. ലക്ഷ്യം നല്ലത്. എന്നാൽ ചുവട് പിഴച്ചു. ശ്രദ്ധിച്ചാല്‍ കൊള്ളാം.