ഔഡി എ7ന്റെ രണ്ടാം തലമുറക്കാരന്റെ ഇന്ത്യൻ അരങ്ങേറ്റം ഒരുങ്ങുന്നു. ബാലിസ്റ്റിക് ആർഎസ് 7നാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. ഔഡി ഇന്ത്യയുടെ വെബ്‌സൈറ്റിൽ മോഡലിന്റെ ടീസർ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. വാഹനം ജൂലൈയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷ. ഔഡി ആർഎസ് 7ന് 1.7 കോടി രൂപ വരെ എക്സ്ഷോറൂം വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
4.0 ലിറ്റർ ട്വിൻ-ടർബോ വി8 പെട്രോൾ എഞ്ചിന്റെ നവീകരിച്ച പതിപ്പാണ് ആർഎസ് 7ന്. ഇപ്പോൾ 48വി മൈൽഡ് - ഹൈബ്രിഡ് സിസ്റ്റവുമായി പെട്രോൾ യൂണിറ്റ് ഘടിപ്പിച്ചിരിക്കുന്നു. മുൻ തലമുറ മോഡലിന്റെ 560 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ മോഡലിൽ പരമാവധി 600 ബിഎച്ച്പി കരുത്തും 800എൻഎം ടോർക്കും എഞ്ചിൻ പുറപ്പെടുവിക്കുന്നു.
ഔഡി ക്വാട്രോ AWD, എട്ട് സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്സ് എന്നിവ വഴി നാല് വീലുകളിലും പവർ എത്തുന്നു. സൂപ്പർ സെഡാൻ3.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.ആർഎസ് 7ന്റെ രൂപഘടന സ്റ്റാൻഡേർഡ് എ7നുമായി സാദൃഷ്യമ തോന്നുമെങ്കിലും ബോണറ്റ്, മുൻ ഡോറുകൾ, ബൂട്ട് ലിഡ് എന്നിവ മാത്രമാണ് ഇവയിൽ പൊതുവായ തോന്നുന്ന ബോഡി പാനലുകൾ.
ആർഎസിന്റെ സാധാരണ ഓവൽ എക്സ്ഹോസ്റ്റുകൾക്ക് ചുറ്റുമുള്ള വലിയ ഡിഫ്യൂസർ ഫീച്ചർ ചെയ്യുന്ന ബമ്പറാണ് പിൻ ഭാഗത്തിന്റെ പ്രധാന ആകർഷണം.ആർഎസ് 7ൽ വിശാലവും വിപുലമായ എയർ ഡാമുകളും ഗ്ലോസ്സ് ബ്ലാക്ക് ഹണികോമ്പ് ഗ്രില്ലുമുള്ള കൂടുതൽ അഗ്രസ്സീവായ ഫ്രണ്ടൽ സ്റ്റൈലിംഗാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരട്ട - ടച്ച് സ്ക്രീൻ ലേയൗട്ടാണ് ഇതിന്റെ ഇന്റീരിയറിന്റെ പ്രധാന സവിശേഷത.