chennai

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പഴനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി മധുര സ്വദേശി ദാമോദരൻ(57) കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈ രാജീവ്ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം കുറച്ചുമുൻപാണ് മരണമടഞ്ഞത്.

കൊവിഡ് രോഗബാധ സംസ്ഥാനത്തിൽ നിയന്ത്രണവിധേയമാക്കാൻ കഴിയാത്തതിനാൽ ജൂൺ 19 മുതൽ 30 വരെ ചെന്നൈ, തിരുവള‌ളൂർ, കാഞ്ചീപുരം,ചെങ്കൽപേട്ട് ജില്ലകളിൽ പൂർണലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്. 48019 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടിൽ 528 പേർ മരിച്ചു. നിലവിൽ വളരെവേഗം രോഗം പടരുന്ന രണ്ടാമത് സംസ്ഥാനമാണ് തമിഴ്നാട്.