light-bulb

ഹാക്കിങ്ങ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന കാര്യം പ്രൈവസി, പാസ്‌വേർഡ്, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഇന്റർനെറ്റ് ബാങ്കിങ്ങ് തുടങ്ങിയവയാണ്. എന്നാൽ നമ്മുടെ സങ്കൽപ്പത്തിനും അപ്പുറത്തേയ്ക്ക് ഹാക്കർമാർ വളർന്ന് കഴിഞ്ഞിരിക്കുന്നു. വീടുകളിൽ തൂക്കിയിട്ടിരിക്കുന്ന സാധാരണ ലെെറ്റ്ബൾബുപയോഗിച്ച് സ്വകാര്യസംഭാഷണങ്ങൾ കേൾക്കാനും, ക്രെഡിറ്റ് കാർഡ് പാസ്‌വേർഡ് ചോർത്താനുമുള്ള ഹാക്കർമാരുടെ പരീക്ഷണം വിജയിച്ച് കഴിഞ്ഞു.

25 മീറ്റർ അകലത്തിൽ നിന്ന് കൊണ്ട് ഈ ഹാക്കിങ് വിദ്യ പ്രാവർത്തിപ്പിക്കാൻ സാധിക്കും. ബെൻ-ഗുരിയോൺ യൂണിവേഴ്സിറ്റി ഒഫ് നെഗേവിലെയും ഇസ്രായേയിലെ വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെയും പഠനങ്ങൾ പ്രകാരം 'ലാംഫോൺ അറ്റാക്ക്' എന്ന സാങ്കേതികത ഉപയോഗിച്ചാണ് സംഭാഷണങ്ങൾ ഒളിഞ്ഞ് കേൾക്കുന്നത്.

ഇലക്ട്രോ ഒപ്‌റ്റിക്കൽ സെൻസർ, ടെലസ്കോപ്, സൗണ്ട് റിക്കവറി സിസ്റ്റം എന്നിവ ഉപയോഗിച്ചാണ് ലാംഫോൺ അറ്റാക്ക് ചെയ്യുന്നത്. ബൾബിന്റെ ഉപരിതലത്തിൽ സംഭാഷണത്തിന്റെ ശബ്ദത്താൽ വായു മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കപ്പെടുന്നു, ഇത് ശബ്ദത്തിനനുസൃതമായി വൈബ്രേറ്ര് ചെയ്യും. ഒരു അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടർ ഉപയോഗിച്ച് ഇലക്ട്രിക്ക് തരംഗങ്ങളെ ഡിജിറ്റൽ വിവരങ്ങളായി പരിവർത്തനം ചെയ്താണ് ഇതിന്രെ പ്രവർത്തനം. ഇതിന്രെ ശ്രദ്ധേയമായ വസ്തുത എന്തെന്നാൽ ഈ ലെെറ്റ് ബൾബുകളെ മറ്റൊരു വസ്തുവിനോടും ബന്ധിപ്പിക്കേണ്ട ആവശ്യമില്ല എന്നതാണ്. വിദൂരതയിൽ നിന്ന് കൊണ്ട് ഈ ഫോട്ടോ ബൾബുകളെ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിരുന്നു.