un-security-council

ന്യൂയോർക്ക് : ബുധനാഴ്ച നടക്കുന്ന സെക്യൂരിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇന്ത്യ വിജയിക്കുമെന്നാണ് പ്രതീക്ഷ.

193 അംഗ യുഎൻ ജനറൽ അസംബ്ലി നിയമസഭയുടെ 75ാം പ്രസിഡന്ര് തിരഞ്ഞെടുപ്പിൽ സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരമായ അംഗത്വം ഇല്ലാത്ത പത്ത് അംഗങ്ങൾക്കും,​ സാമ്പത്തിക സാമൂഹിക സമിതി അംഗങ്ങൾക്കും യുഎൻ ആസ്ഥാനത്ത് പ്രത്യേക വോട്ടെടുപ്പ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊവിഡ്-19 വ്യാപനത്തെ തുടർന്നാണിത്. 15 അംഗങ്ങളുള്ള രക്ഷാ സമിതിയിൽ അംഗമാകാനാണ് ഇന്ത്യ ഒരുങ്ങുന്നത്. 2020-22 വർഷക്കാലത്തെ ഏഷ്യ-പസഫിക് വിഭാഗത്തിലെ താത്കാലിക സീറ്റിലേയ്ക്കുള്ള സ്ഥാനാർത്ഥിയായാണ് ഇന്ത്യ മത്സരിക്കുന്നത്. ഈ വിഭാഗത്തിൽ മറ്റ് മത്സരാർത്ഥികൾ ഇല്ലാത്തതിനാൽ ഇന്ത്യയുടെ വിജയം സുനിശ്ചിതമാണ്. കഴിഞ്ഞ ജൂണിൽ 55 അംഗ ഏഷ്യ-പസഫിക് ഗ്രൂപ്പ് ന്യൂഡൽഹിയുടെ സ്ഥാനാർത്ഥിത്വം ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. തിങ്കളാഴ്‌ച യുഎൻ പ്രസിഡന്ര് ടിജാനി മുഹമ്മദ് ബാൻഡെ വിവിധ തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി പട്ടിക അംഗരാജ്യങ്ങൾക്ക് വിതരണം ചെയ്തിരുന്നു.

താത്കാലികമായ 10 സീറ്റുകളെ അഞ്ച് ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങൾക്ക്; ഒന്ന് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾക്ക്; രണ്ട് ലാറ്റിൻ അമേരിക്കൻ, കരീബിയൻ സംസ്ഥാനങ്ങൾക്ക്; രണ്ട് പടിഞ്ഞാറൻ യൂറോപ്യൻ, മറ്റ് സംസ്ഥാനങ്ങൾ എന്നിങ്ങനെ പ്രാദേശികാടിസ്ഥാത്തിൽ വിഭജിച്ചിട്ടുണ്ട്. കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് സ്ഥാനാർത്ഥി രാജ്യങ്ങൾക്ക് അംഗരാജ്യങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ബാലറ്റുകൾ ആവശ്യമാണ്. സുരക്ഷാ കൗൺസിലിലെ ഇന്ത്യയുടെ സാന്നിധ്യം 'വസുദേവ കുടുംബം' എന്ന ഭാരതത്തിന്രെ ധാർമ്മികത ലോകത്തിലെത്തിക്കാൻ സഹായിക്കുമെന്ന് യുഎൻ അമ്പാസിഡർ ടി.എസ് തിരുമൂർത്തി പറഞ്ഞു.

"ഐക്യരാഷ്ട്രസഭയുമായുള്ള ഇന്ത്യയുടെ യാത്ര വളരെ ശ്രദ്ധേയമാണ്. സ്ഥാപക അംഗമെന്ന നിലയിൽ, ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനും യുഎൻ പ്രത്യേക ഏജൻസികളുടെയും പരിപാടികളുടെയും വികാസത്തിനും ഇന്ത്യ നൽകിയ സംഭാവന ഗണ്യമായുണ്ട്.”തിരുമൂർത്തി തിരഞ്ഞെടുപ്പിന് മുന്നോടിയായൊരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ 75-ാം വാർഷികവും പിന്നീട് 2022 ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ആഘോഷിക്കാൻ ഞങ്ങൾ തയ്യാറായിരിക്കുന്ന സമയത്ത്, സുരക്ഷാ സമിതിയിൽ ഇന്ത്യയുടെ സാന്നിധ്യം മഹനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ്, 1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992, ഏറ്റവും സമീപകാലത്ത് 2011-2012 വർഷങ്ങളിൽ ഇന്ത്യ യുഎൻ കൗൺസിലിൽ സ്ഥിരമല്ലാത്ത അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.