megna

അടുത്തിടെയാണ് സീരിയൽ താരം മേഘ്ന വിൻസന്റിന്റെ വിവാഹ മോചന വാർത്ത സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചത്. തൊട്ടുപിന്നാലെ മേഘ്നയുടെ മുൻ ഭർത്താവ് ഡോൺ ടോണിയുടെ രണ്ടാം വിവാഹവും കഴിഞ്ഞു. അപ്പോഴൊക്കെ ഏവർക്കും അറിയേണ്ടിയിരുന്നത് മേഘ്നയുടെ പ്രതികരണമായിരുന്നു. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ വിവാഹ മോചനത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി.

'നിരവധിപേർ എന്നോട് വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചു. അത് അവസാനിച്ചു. കഴിഞ്ഞുപോയതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഞാനതിനെക്കുറിച്ച് ഇതുവരെ ആരോടും ഒന്നും തന്നെ പറഞ്ഞിട്ടില്ല. എന്താ പ്രതികരിക്കാത്തത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. കഴിഞ്ഞുപോയതിനെപ്പറ്റി ടെൻഷനടിക്കേണ്ട ആവശ്യമില്ല. ഭൂതവും ഭാവിയും നോക്കാതെ സന്തോഷത്തോടെ ജീവിക്കാൻ നോക്കുക'-താരം പറഞ്ഞു.

2017 ഏപ്രിൽ 30നായിരുന്നു ഡോൺ ടോണിയുമായുള്ള മേഘ്നയുടെ വിവാഹം. സീരിയൽ താരവും അടുത്ത കൂട്ടുകാരിയുമായ ഡിംപിൾ റോസിന്റെ സഹോദരനെയാണ് മേഘ്ന വിവാഹം കഴിച്ചത്. ഒരുവർഷത്തെ ആയുസ് മാത്രമേ ആ ബന്ധത്തിനുണ്ടായിരുന്നുള്ളു.