കോട്ടയം : ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ളാസ്റ്റിക്ക് കുപ്പികൾ പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന ഒന്നാണ്. ഇത്തരം കുപ്പികൾ ശേഖരിച്ച് വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ഒരു മതിലാണ് ഇന്നും ഏറെ കൗതുകമായി കുമരകത്ത് നിലനിൽക്കുന്നത്. കുമരകം കവണാറ്റിൻകര എ.ബി.എം ഗവ.യു.പി.സ്‌കൂളിന്റെ മതിലുകളാണ് പ്ളാസ്റ്റിക്ക് കുപ്പികൾ കൊണ്ട് നിർമിച്ചിരിക്കുന്നത്. കുപ്പികൾക്കുളളിൽ മണ്ണ് നിറച്ച് വളരെ വ്യത്യസ്ഥമായ രീതിയിലാണ് ഇതിന്റെ നിർമാണം. മതിലിനുളളിൽ കുപ്പികൾ നിരത്തിവച്ചിരിക്കുന്നത് മതിലിനെ കൂടുതൽ ഭംഗിയുളളതാക്കുന്നു. പത്ത് വർഷത്തോളം പഴക്കമുണ്ടായിട്ടും മഴയും വെയിലും ഏറ്റ് ഇന്നും കുമരകം സ്ക്കൂളിലെ ഈ മതിൽ കെട്ടുകൾ ഇവിടെയുണ്ട്. നിരവധി ആളുകളാണ് ഈ മതിൽ കാണാൻ ഇവിടെ എത്തുന്നത്.

pic