chilli

മലയാളികൾക്ക് എന്നും പ്രായങ്കരമായ ഒരു മുളകാണ് കാന്താരി. കപ്പയ്ക്ക് ഒപ്പം കാന്താരി മുളക് കഴിക്കാത്ത മലയാളികൾ വളരെ ചുരുക്കമാണ്. പണ്ട് കാലങ്ങളിൽ നാട്ടിന് പുറങ്ങളിൽ അരുടെയും സംരക്ഷണവും കരുതലുമില്ലാതെ സ്വയം വളർന്നിരുന്ന ഒന്നാണ് കാന്താരി. എന്നാൽ ഇന്ന് കാന്താരി ചെടികളെ കാണ്ട് കിട്ടാൻ വളരെ പ്രയാസമാണ്. ഇന്ന് പലരും അവരുടെ വീട്ട് വളപ്പിലെ കൃഷിയിടത്തിൽ കാന്താരിക്കും സ്ഥാനം നൽകാറുണ്ട്. എങ്കിലും എങ്ങനെയാണ് കാന്താരി ഫലപ്രധമായ രീതിയിൽ കൃഷി ചെയ്ത് വിളയിക്കാൻ സാധിക്കുമെന്ന് നോക്കാം.

കാന്താരി എല്ലാ കാലാവസ്ഥയിലും വളരും. മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയ ശേഷം വിത്തുകൾ പാകി തൈകൾ മുളപ്പിക്കണം. പിന്നീട് അനുയോജ്യമായ സ്ഥലത്തേക്ക്പറിച്ച്നടണം. അടിവളമായി ചാണകപ്പൊടിയോ കമ്പോസ്റ്റോ നൽകാം.വേനൽക്കാലത്ത് നനച്ച് കൊടുത്താൽ കൂടുതൽകായ്ഫലം ലഭിക്കും. പൂത്ത് തുടങ്ങിയാൽ എന്നും കാന്താരി ചെടികളിൽ നിന്ന് കായ്കൾ ലഭിക്കും.

നാല് മുതൽ അഞ്ച് വർഷം വരെ ഒരു ചെടി നിലനിൽക്കും. എന്നാൽ കൃഷിയ്ക്കായി നടത്തുമ്പോൾ രണ്ട് വർഷം കൂടുമ്പോൾ പിഴുത് മാറ്റി പുതിയ തൈകൾ പിടിപ്പിക്കണം. കാന്താരിയിൽ കാര്യമായ കീടബാധ ഉണ്ടാകാറില്ലെങ്കിലും മൂടുചീയൽ രോഗം കണ്ടാൽ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.വേനൽക്കാലങ്ങളിൽ പുതയിടൽ നടത്തുന്നതും നനച്ച് കൊടുക്കുന്നതും നല്ലതാണ്.