വളർത്തുനായകളായ റമ്മും ട്രോഡിയും വിട്ടുപോയതിന്റെ സങ്കടത്തിൽ നടി അനുപമ പരമേശ്വരൻ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ വേദനയിലാണെന്നും ഇവരുടെ നഷ്ടം നികത്താനാവാത്തതാണെന്നും അനുപമ പറയുന്നു. മനസ് ആകെ തകർന്ന അവസ്ഥയിലാണ്. ആ വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. ഈ അവസ്ഥ മറ്റൊരു വളർത്തു നായകൾക്കും വരരുത് എന്നു ആഗ്രഹിക്കുന്നു.ഇപ്പോൾ വിസ്കി മാത്രമാണ് ഞങ്ങൾക്ക് ഒപ്പം. പാർവോ വൈറസ് പിടിപ്പെട്ടാണ് റമ്മിനെയും ടോഡിയെയും നഷ്ടപ്പെട്ടത്. ഈ വൈറസ് മനുഷ്യനെ ആക്രമിക്കില്ല. പക്ഷേ വാക്സിനേഷൻ എടുത്ത നായകളാണെങ്കിലും വൈറസ് പിടികൂടാം. റമ്മും ട്രോഡിയും അങ്ങനെയായിരുന്നു-അനുപമ പറയുന്നു.