നമ്മുടെ വീട്ടിലെ ഒരു പ്രധാനസ്ഥാനം എന്നും ഡൈനിംഗ് റൂമിനാണ്. വീട്ടിലെ അംഗങ്ങളെല്ലാം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു എന്നത് കൊണ്ട് തന്നെയാണ് ഇത് ഇത്രയും പ്രാധാന്യം അർഹിക്കുന്നത്. അപ്പോൾ പിന്നെ എന്ത് കൊണ്ട് ഈ റൂമിന് അതിന് ആവ്യമായ ശ്രദ്ധ നൽകിക്കൂട? മറ്റ് മുറികൾക്ക് നൽകുന്ന അതേ ശ്രദ്ധ തന്നെ ഈ മുറിക്കും നൽകണം. ഡൈനിംഗ് റൂം പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഭക്ഷണം കഴിയ്ക്കുന്ന സ്ഥലമായത് കൊണ്ട് തന്നെ ഭക്ഷണത്തിന്റെ മണം തളം കെട്ടി നിൽക്കാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ മുറിയിൽ വെന്റിലേഷൻ ഉണ്ടാകേണ്ടത് നിർബന്ധമാണ്. ടേബിളുകൾ തിരഞ്ഞെടുക്കുമ്പോഴും ഈ ശ്രദ്ധവേണം. മുറിയുടെ വലുപ്പവും ആകൃതിയും സ്ഥലപരിമിതികളുമെല്ലാം മനസ്സിലാക്കി വേണം ടേബിൾ തിരഞ്ഞെടുക്കേണ്ടത്. ചുമരുകളിൽ നല്ല രീതിയിലുള്ള പെയിന്റിംഗുകൾക്ക് സ്ഥാനം നൽകുക. പൂജാമുറിയും ഡൈനിംഗ് റൂമും അടുത്തടുത്ത് വരാതിരിക്കാനും ശ്രദ്ധിക്കണം. കാരണം നമ്മൾ മൽസ്യവും മാംസവും കഴിക്കുന്നതും ഇവിടെയായിരിക്കും. അതുപ്പോലെ തന്നെ ബാത്ത്റൂമും ഡൈനിംഗ് റൂമും അടുത്തടുത്ത് വരാതിരിക്കാനും ശ്രദ്ധിക്കുക.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഡൈനിംഗ് റൂം വളരെ മികച്ച രീതിയിൽ തന്നെ നമുക്ക് അലങ്കരിച്ചെടുക്കാൻ സാധിക്കുന്നു.