കുട്ടികൾക്ക് രോഗപ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിലും നെയ്യ് മികച്ചൊരു പങ്ക് വഹിക്കുന്നുണ്ട്. രാവിലെ വെറുംവയറ്റിൽ നെയ്യ് നൽകിയാൽ നാഡീസംബന്ധമായ ഗുണങ്ങൾ വർദ്ധിപ്പിയ്ക്കും. കുട്ടികളിലെ മലബന്ധം അകറ്റാൻ സഹായകമാണ്. രാത്രിയോ പുലർച്ചെ വെറുംവയറ്റിലോ കൊടുക്കുക. രാവിലെ കൊടുക്കുമ്പോൾ ഒരു ഗ്ലാസ് ചൂടുവെള്ളവും നൽകുക, കുട്ടികളിലെ തൂക്കക്കുറവിന് പ്രതിവിധിയാണ്. ദിവസവും ഒരു സ്പൂൺ നെയ്യ് നൽകുന്നത് പ്രതിരോധശേഷി വർദ്ധിപ്പിയ്ക്കും. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകൾ രോഗങ്ങളെ തടയും.
പെട്ടെന്നു ദഹിയ്ക്കുന്ന നെയ്യ് ഗ്യാസ്, അസിഡിറ്റി തുടങ്ങി കുട്ടികളിലെ എല്ലാത്തരം ദഹന പ്രശ്നങ്ങൾക്കും പരിഹാരമാണ് .
ചർമത്തിലെ പലതരം അലർജികൾക്ക് പരിഹാരമാണ്. എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്‌ക്കും ബലം ലഭിക്കാനും ഉത്തമമാണ്.
എന്നാൽ ക്രമത്തിൽ അധികമായി നെയ്യ് കഴിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന കാര്യം ഓർമ്മിക്കുക. അമിതമായാൽ കഫക്കെട്ടിനുള്ള സാദ്ധ്യതയുണ്ട്. ശ്വാസംമുട്ടലുള്ള കുട്ടികൾക്ക് നെയ്യ് നല്‌കുന്നത് ഒഴിവാക്കുക.