covid-19
COVID 19

ചെന്നൈ: തമിഴ്‍നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ സീനിയർ പ്രൈവറ്റ് സെക്രട്ടറിയും മധുര സ്വദേശിയുമായ ദാമോദരൻ (56) കൊവിഡ് ബാധിച്ച് മരിച്ചു. ഈ മാസം 12-ാം തീയതി മുതൽ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. തമിഴ്‍നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

തമിഴ്നാട് സെക്രട്ടറിയേറ്റിലെ 143 പേർ രോഗബാധിതരാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ക്വാറന്റൈനിൽ പോകുമെന്നാണ് വിവരം.

കൊവിഡ് വ്യാപനം കൂടുന്നതിനാൽ തമിഴ്നാട്ടിലെ നാല് ജില്ലകൾ സമ്പൂർണ ലോക്ക്ഡൗണിലാണ്. വെള്ളിയാഴ്ച ചെന്നൈ ചെങ്കൽപ്പേട്ട് കാഞ്ചീപുരം തിരവുള്ളൂർ ജില്ലാ അതിർത്തികൾ അടയ്ക്കും. കേരളത്തിലേക്ക് ഉൾപ്പടെ അടിയന്തര ചികിത്സാവശ്യത്തിന് മാത്രമേ പാസ് നൽകൂ. അവശ്യ സർവീസുകൾ ഒഴികെ മറ്റ് കടകൾ അടച്ചിടും.