കേരള സർവകലാശാല
പരീക്ഷാഫീസ്
ബി.ബി.എ (വിദൂരവിദ്യാഭ്യാസം 2013 & 2014 അഡ്മിഷൻ) മൂന്നും നാലും അഞ്ചും ആറും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾക്ക് മാർച്ച് 17 ന് നൽകിയ പത്രക്കുറിപ്പ് പ്രകാരം അപേക്ഷിക്കാൻ കഴിയാത്തവർക്ക് 18 മുതൽ അപേക്ഷിക്കാം. പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ ലഭ്യമാണ്.
ടൈംടേബിൾ
നാലാം സെമസ്റ്റർ എം.എ/എം.എസ് സി/എം.കോം/എം.എസ്.ഡബ്ല്യൂ (റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷകൾ ജൂലായ് 1 മുതൽ ആരംഭിക്കും. പ്രോജക്ട് സമർപ്പിക്കേണ്ട അവസാന തീയതി ജൂലായ് 15. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പ്രോജക്ട് റിപ്പോർട്ട്/ഡെസർട്ടേഷൻ
ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ബി.എസ്.സി/ബി.കോം/സി.ബി.സി.എസ് - സി.ആർ (എഫ്.ഡി.പി) - (റഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി - 2014, 2015 & 2016 അഡ്മിഷനുകൾ & 2013 മേഴ്സിചാൻസ്) - ഡിഗ്രി പരീക്ഷയോടനുബന്ധിച്ച് സമർപ്പിക്കേണ്ട പ്രോജക്ട് റിപ്പോർട്ട്/ഡെസർട്ടേഷൻ എന്നിവ 22 വരെ അതതു കോളേജുകളിൽ സമർപ്പിക്കാം.
ജെ.ആർ.എഫ് - യോഗ്യതാ പരിശോധന
യു.ജി.സി ജെ.ആർ.എഫ് ലഭിക്കുന്നതിനു വേണ്ടി അപേക്ഷ നൽകിയവരുടെ യോഗ്യതാ പരിശോധന 24 ന് രാവിലെ 10.30 മുതൽ സെനറ്റ് ഹാളിൽ നടത്തും. വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, വോട്ടർ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ (1 എണ്ണം), മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെനറ്റ് ഹാളിൽ ഹാജരാകണം.
കാലിക്കറ്റ് യൂണി. അറിയിപ്പുകൾ
പരീക്ഷ മാറ്റി
ജൂലായ് ഏഴിന് തുടങ്ങാനിരുന്ന നാലാം സെമസ്റ്റർ ( സി.യു.സി.ബി.സി.എസ്.എസ് - 2015 മുതൽ പ്രവേശനം) ബി.എ/ ബി.എസ് സി /ബി.എസ് സി ഇന് ആൾട്ടർനേറ്റ് പാറ്റേൺ/ ബി.കോം/ ബി.ബി.എ/ ബി.എ മൾട്ടി മീഡിയ/ ബി.സി.എ / ബി.കോം ഓണേഴ്സ്/ ബി.കോം വൊക്കേഷണൽ സ്ട്രീം/ ബി.എസ്. ഡബ്ല്യൂ/ ബി.ടി.എച്ച്.എം/ ബി.വി.സി/ബി.എം.എം.സി /ബി.എച്എ/ ബികോം പ്രൊഫഷ ണൽ/ ബി.ടി.എഫ്പി. / ബി.വോക് / ബി.ടി.എ ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻ/ ബി.എ ഫിലിം ആൻഡ് ടെലിവിഷൻ / ബി.എ അഫ്സൽ ഉൽ ഉലമ പരീക്ഷകൾ മാറ്റിവച്ചു.
അഭിമുഖം മാറ്റി
ഇന്ന് നടത്താനിരുന്ന ഹിന്ദി പിഎച്ച്. ഡി അഭിമുഖം മാറ്റി.
പുനർമൂല്യനിർണയം
മേയ് 29- നു ഫലം പ്രസിദ്ധീകരിച്ച അഞ്ചാം സെമസ്റ്റർ ബി കോം/ ബി.ബി.എ(സി.യു.സി.ബി.സി.എസ്.എസ്)റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യ നിർണയത്തിന് ജൂലായ് 3 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം എസ് സി അപ്ലൈഡ് കെമിസ്ട്രി ( സി സി എസ് എസ് ), മൂന്നാം സെമസ്റ്റർ എം.എ ഫിലോസഫി ( സി.സി.എസ്.എസ്),ബി.എഡ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.
എം ടെക് വൈവ
നാലാം സെമസ്റ്റർ എം ടെക് പവർ ഇലക്ട്രോണിക്സ് പ്രോജക്ട് മൂല്യനിർണയവും വൈവയും 23 ന് നടക്കും.
കണ്ണൂർ യൂണി.. വാർത്തകൾ
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി. കോം./ ബി. ബി. എ./ ബി. ബി. എ. – ടി. ടി. എം./ ബി. ബി. എ. – ആർ. ടി. എം./ ബി. ബി. എ. – എ. എച്ച്. (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനുമുള്ള ഓൺലൈൻ അപേക്ഷകൾ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം 30 ന് വൈകിട്ട് 5 മണി വരെ സ്വീകരിക്കും..
പരീക്ഷാ വിജ്ഞാപനം
അവസാന സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ (ഏപ്രിൽ/ മേയ് 2020) സ്പോർട്സ് സ്പെഷ്യൽ പരീക്ഷകൾ വിജ്ഞാപനം ചെയ്തു. അപേക്ഷകൾ 26 ന് വൈകിട്ട് 5 മണിക്കകം സർവകലാശാലയുടെ ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടർക്ക് സമർപ്പിക്കണം. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ.