ചൈന ഭയക്കുന്നത് ഇന്ത്യൻ സേനയുടെ ആകാശത്തിലെ കരുത്തന്മാരായ അത്യാധുനിക സൈനിക ഹെലികോപ്ടറുകളായ ചിനൂക്കിനെയും അപ്പാച്ചെയുമാണ്.
വ്യോമസേനയുടെ മാസ്റ്റർപീസ്
അപ്പാച്ചെ
ലോകത്തിലെ മികച്ച ടാങ്കർ വേട്ടക്കാരൻ
16 ഹെൽഫയർ ടാങ്ക് വേധ മിസൈലോ 76 റോക്കറ്റുകളോ വഹിക്കാനുള്ള കഴിവ് (ഇവ രണ്ടിനെയും ഒന്നിച്ചും കൊണ്ടുപോകാം)
1200 തവണ നിറയൊഴിക്കാനാവുന്ന 30 മില്ലിമീറ്റർ പീരങ്കി
വീണ്ടും ഇന്ധനം നിറയ്ക്കാതെ 611 കിലോമീറ്റർ പറക്കാനാകും
ഇരുട്ടിലും വെളിച്ചത്തിലും ഒരുപോലെ പ്രവർത്തിക്കാനുതകും വിധത്തിലുള്ള ലേസർ,ഇൻഫ്രാറെഡ് സംവിധാനങ്ങൾ
പരമാവധി വേഗം : 279 കിമി/മണിക്കൂർ
നീളം : 58.17 അടി.
ഉയരം : 15.24 അടി.
വിങ്ങ് സ്പാൻ : 17.15 അടി.
ഭാരം : 6838 കിലോഗ്രാം.
ഉയരങ്ങളിലെ കരുത്തൻ
ചിനൂക്ക്
സിയാച്ചിൻ, ലഡാക്ക് പോലുള്ള ഉയർന്ന മേഖലകളിലെ സൈനിക വിന്യാസം കണക്കിലെടുത്ത് ഇന്ത്യ വാങ്ങിയത്
അമേരിക്കൻ പ്രതിരോധ കമ്പനിയായ ബോയിംഗുമായി 2015-16ൽ 10,000 കോടി രൂപയുടെ കരാർ
ഇന്ത്യയുടെ കൈവശമുള്ളത് സി.എച്ച്.-47 എഫ് (1) വിഭാഗത്തിൽപ്പെട്ട ചിനൂക്കിന്റെ ഏറ്റവും പുതിയ പതിപ്പ്
മണിക്കൂറിൽ 315 കിലോമീറ്റർ വേഗത
6100 മീറ്റർ ഉയരത്തിൽ ഒറ്റയടിക്ക് 741 കിലോമീറ്റർ വരെ പറക്കാനാവും.
10 ടൺ ഭാരം വഹിക്കാനുള്ള ശേഷി
ഉയരമേറിയതും ദുർഘടവുമായ പ്രദേശങ്ങളിലെ സൈനികനീക്കങ്ങൾക്ക് സൈനികർ, ഭാരമേറിയ വാഹനങ്ങൾ, ആയുധങ്ങൾ എന്നിവയെത്തിക്കുകയാണ് ഇവയുടെ പ്രധാന ദൗത്യം.
തയ്യാറാക്കിയത് : ലിജ വർഗീസ്