തിരുവല്ല: ഡൽഹി റോക്ക്ലാന്റ് ആശുപത്രി ജീവനക്കാരിയായ റേച്ചൽ ജോസഫ് (46 ) കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചു. തിരുവല്ല ഓതറ സ്വദേശിയാണ്. ബ്ലഡ് ബാങ്ക് വിഭാഗത്തിൽ സൂപ്പർവൈസറായിരുന്നു. ഭർത്താവിനും മകനുമൊപ്പം ഡൽഹിയിലെ തുഗ്ലക്കാബാദിലായിരുന്നു താമസം. ചൊവ്വാഴ്ചയാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.