*ഡോക്ടറടക്കം 5 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ

ചാലക്കുടി: ക്വാറൻൈനിൽ കഴിഞ്ഞിരുന്ന ദമ്പതികളുടെ നവജാത ശിശു അജ്ഞാത കാരണത്താൽ മരിച്ചു. ഇതേത്തുടർന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടറടക്കം 5 ആരോഗ്യ പ്രവർത്തകരെ ക്വാറന്റൈനിൽ വിട്ടു. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ബുധനാഴ്ച ഉച്ചവരെ അത്യാഹിത വിഭാഗം പ്രവർത്തിച്ചില്ല.

പോട്ട പനമ്പിള്ളി കോളേജ് റോഡിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട്ടുകാരായ ദമ്പതികളുടെ 28 ദിവസം പ്രായമായ കുഞ്ഞാണ് ബുധനാഴ്ച പുലർച്ചെ. മരിച്ചത്. ശ്വാസ തടസം അനുഭവപ്പെട്ട കുഞ്ഞ് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പേ മരിച്ചിരുന്നു. ശരീരത്തിൽ എന്തോ കടിച്ചതിന്റെ അടയാളുണ്ട്. ഇതായിരിക്കാം മരണ കാരണമെന്നാണ് നിഗമനം. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്രവ പരിശോധനയ്ക്ക് ശേഷം പോസ്റ്റ് മോർട്ടം നടത്തും.

എന്നാൽ, കുട്ടിയുടെ പിതാവിനും വലിയച്ഛനും കൊവിഡില്ലെന്ന് സ്ഥിരീകരിച്ചിട്ടും ആരോഗ്യ പ്രവർത്തരെ ക്വാറന്റൈനിൽ വിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. സേലത്തു നിന്ന് ജൂൺ അഞ്ചിനാണ് കുട്ടിയുടെ മാതാ പിതാക്കൾ വലിയച്ഛനുമായി പോട്ടയിലെത്തിയത്. വലിയച്ഛന്റെ ഭാര്യാവീട് പോട്ടയിലാണ്. പ്രസവ ശുശ്രൂഷ തമിഴ്‌നാട്ടിൽ ശ്രമകരമായതിനാൽ പോട്ടയിൽ വാടക വീട്ടിലെത്തിയതാണ്.