kannur-

കണ്ണൂർ : കണ്ണൂരിൽ 14കാരന് സമ്പർക്കത്തിലൂടെ രോഗം പകർന്നതിന്റെ ഉറവിടം കണ്ടെത്താനാകാത്തതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ നഗരം അടച്ചിടാൻ ഉത്തരവിട്ടു. സമ്പർക്കത്തിലൂടെ കൊവിഡ് 19 വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണിത്. കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ എല്ലാഡിവിഷനുകളും അടച്ചിടാനാണ് ഉത്തരവിട്ടിരിക്കുന്നത്. കടകളും ഓഫീസുകളുമടക്കം അടച്ചിടാനാണ് ഉത്തരവ്.

ഇന്ന് നാലുപേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 136പേരാണ് കണ്ണൂർ ജില്ലയിൽ ആകെ ചികിത്സയിലുള്ളത്. 14,415പേർ നിരീക്ഷണത്തിലുണ്ട്. 14,220പേരാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയുന്നത്. 195പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.