
ന്യൂഡൽഹി: ചൈനയുടെ 52 മൊബൈൽ ആപ്ളിക്കേഷനുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഇന്ത്യൻ ജനതയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് രഹസ്യാന്വേഷണ വിഭാഗങ്ങൾ കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഈ ആപ്പുകൾ ഒന്നുംതന്നെ സുരക്ഷിതമല്ലെന്നും, വലിയൊരു അളവിൽ ഡേറ്റാ ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നുമാണ് അന്വേഷണ ഏജൻസികൾ സർക്കാരിനെ അറിയിച്ചിരിക്കുന്നത്.
സൂം ആപ്, ടിക് ടോക്, യുസി ബ്രൗസർ, എക്‌സെൻഡർ, ഷെയർഇറ്റ്, ക്ളീൻ മാസ്‌റ്റർ എന്നീ ആപ്ളിക്കേഷനുകൾ എല്ലാം തന്നെ സുരക്ഷാ സേനയുടെ ബ്ളാക്ക് ലിസ്‌റ്റിലുണ്ട്. ദേശീയ സുരക്ഷാ കൗൺസിലും ഈ നിർദേശങ്ങളെ പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയുടെ സുരക്ഷിതത്ത്വത്തിന് പ്രസ്‌തുത ആപ്പുകൾ എല്ലാം തന്നെ ഭീഷണിയാണെന്ന് കൗൺസിൽ വിലയിരുത്തിയിട്ടുണ്ട്.
രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള 52 ആപ്ലിക്കേഷനുകൾ ഇവയാണ്-
1. ടിക് ടോക്ക്,
2. വോൾട്ട്‌ഹൈഡ്,
3. വിഗോ വീഡിയോ,
4. ബിഗോ ലൈവ്,
5. വെയ്‌ബോ
6. വീചാറ്റ്
7. ഷെയർ ഇറ്റ്
8. യുസി ന്യൂസ്
9. യുസി ബ്രൗസർ
10. ബ്യൂട്ടിപ്ലസ്
11. എക്സൻഡർ
12. ക്ലബ് ഫാക്ടറി
13. ഹലോ
14. ലൈക്ക്
15. ക്വായ്
16. റോംവെ
17. ഷെയ്ൻ
18. ന്യൂസ്‌ഡോഗ്
19. ഫോട്ടോ വണ്ടർ
20. ആപസ് ബ്രൗസർ
21. വിവ വീഡിയോ ക്യു വീഡിയോ
22. പെർഫെക്ട് കോർപ്പ്
23. സിഎം ബ്രൗസർ
24. വൈറസ് ക്ലീനർ (ഹൈ സെക്യൂരിറ്റി ലാബ്)
25. എംഐ കമ്മ്യൂണിറ്റി
26. ഡിയു റെക്കോർഡർ
27. യൂകാം മേക്കപ്പ്
28. എംഐ സ്റ്റോർ
29. 360 സെക്യൂരിറ്റി
30. ഡിയു ബാറ്ററി സേവർ
31. ഡിയു ബ്രൗസർ
32. ഡിയു ക്ലീനർ
33. ഡിയു പ്രൈവസി
34. ക്ലീൻ മാസ്റ്റർ ചീറ്റാ
35. കാഷേ ക്ലിയർ ഡിയു ആപ്പ്സ് സ്റ്റുഡിയോ
36. ബൈദു ട്രാൻസിലേറ്റ്
37. ബൈദു മാപ്പ്
38. വണ്ടർ ക്യാമറ
39. ഇഎസ് ഫയൽ എക്സ്‌പ്ലോറർ
40. ക്യുക്യു ഇന്റർനാഷണൽ
41. ക്യുക്യു ലോഞ്ചർ
42. ക്യുക്യു സെക്യൂരിറ്റി സെന്റർ
43. ക്യുക്യു പ്ലെയർ
44. ക്യുക്യു മ്യൂസിക്
45. ക്യുക്യു മെയിൽ
46. ക്യുക്യു ന്യൂസ്ഫീഡ്
47. വിസിങ്ക്
48. സെൽഫിസിറ്റി
49. ക്ലാഷ് ഓഫ് കിങ്സ്
50. മെയിൽ മാസ്റ്റർ
51. എംഐ വീഡിയോ കോൾഷവോമി
52. പാരലൽ സ്‌പേസ്
സൂം ആപ് സുരക്ഷിതമെല്ലെന്ന് ഈ വർഷം ഏപ്രിലിൽ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു. ദേശീയ സൈബർ സുരക്ഷാ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഒഫ് ഇന്ത്യയുടെ നിർദേശ പ്രകാരമായിരുന്നു ഇത്. എന്നാൽ ചൈനയുടെ സൂം ആപ്പിനെതിരെ ആദ്യമായി രംഗത്തു വരുന്ന രാജ്യം ഇന്ത്യ അല്ല. തായ്‌വാൻ, ജർമ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും ഇത് നിരോധിച്ചിട്ടുണ്ട്.