കൊച്ചി: ആലുവ സ്വദേശി ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ യു സി കോളേജിന് സമീപം പള്ളത്ത് വീട്ടിൽ ഹംസയാണ് (75) മരിച്ചത്. ദുബായിയിൽ താമസിക്കുന്ന മകളെ കാണാൻ വേണ്ടി ഭാര്യയുമൊത്ത് പോയതായിരുന്നു ഹംസ തുടർന്ന് ന്യുമോണിയ ബാധിച്ചതിനാൽ ചികിത്സ തേടിയപ്പോഴാണ് ഹംസക്ക് കൊവിഡ് സ്ഥിരീകരിച്ചത്.