യുനൈറ്റഡ് നേഷൻസ്: യു.എന്‍ രക്ഷാ സമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ അസംബ്ലിയിലെ 193 അംഗങ്ങളിൽ 184 വോട്ട് നേടിയാണ് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. യു.എന്നിലെ സ്ഥിരാംഗമല്ലാത്ത രാജ്യമായാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. ഏട്ടാം തവണയാണ് ഇന്ത്യക്ക് രക്ഷാസമിതിയില്‍ അംഗത്വം ലഭിക്കുന്നത്. രണ്ടുവര്‍ഷമാണ് അംഗത്വത്തിന്റെ കാലാവധി. ഇന്ത്യയ്ക്കൊപ്പം മെക്സിക്കോ, അയര്‍ലന്‍ഡ്, നോര്‍വെ എന്നീ രാജ്യങ്ങളും അംഗത്വം നേടി. ഏഷ്യ പസഫിക് മേഖലയില്‍ നിന്നാണ് ഇന്ത്യ യുഎന്നിലെത്തിയത്.
ആകെ 15 അംഗങ്ങളാണ് യു.എൻ രക്ഷാസമിതിയിലുള്ളത്. ഇതിൽ അഞ്ച് രാജ്യങ്ങൾക്ക് സ്ഥിരാംഗത്വമുണ്ട്. അമേരിക്ക, റഷ്യ, ചൈന, യു.കെ, ഫ്രാൻസ് എന്നിവയാണ് സ്ഥിരാംഗങ്ങൾ. 1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992 എന്നീ വർഷങ്ങളിൽ ഇന്ത്യ യു.എൻ രക്ഷാസമിതി അംഗമായിരുന്നിട്ടുണ്ട്.