album

കൊവിഡ് പ്രതിരോധ പോരാട്ടത്തിൽ മുൻ നിരയിലുള്ള സർവ്വക്കും കൃതജ്ഞതയേകി യു .എ. ഇ യിലെ വൈക്കത്തെ പ്രവാസി സമൂഹം ഒരുക്കിയ പ്രത്യാശയേകാം എന്ന ആൽബത്തിന്റെ പ്രകാശന കർമ്മം കൃഷിമന്ത്രി വി.എസ് സുനിൽകുമാർ നടൻ മധുപാലിന് കൈമാറി നിർവഹിച്ചു . ഒട്ടേറെ രചനകളിലൂടെ ശ്രദ്ധേയനായ സംഗീത രംഗത്തെ നവാഗതൻ എ.സ് മനോജിന്റെ വരികൾക്ക് പ്രശസ്ത പിന്നണി ഗായകൻ വി.ദേവാനന്ദ് ഈണം പകർന്ന് ലൈജൂ മേഘ ,ഗിരീഷ്, ഗീതു, ദിലീപ്, രഞ്ജിനി ,മഹാദേവ അയ്യർ, സുധ എന്നിവരുടെ ആലാപനത്തിലുടെ ആതുരസേവകർക്കും കാവൽസേനകൾക്കും ഒപ്പം താങ്ങും തണലും ആശ്രയവുമായ സന്നദ്ധ സേവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയോതുകയാണ് ഈ ഗാനാഞ്ജലി ചടങ്ങിൽ സതീശൻ, ഉഷാ സുഭാഷ് , പ്രേം പ്രസാദ് , ദേവദത്തൻ എന്നിവർ യു എ ഇ യിലെ വൈക്കം പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.