ഇന്ത്യ-ചൈന അതിർത്തിയിൽ ജവാന്മാർ വീരമൃത്യു വരിച്ച വിഷയത്തിൽ സി.പി.എം നൽകിയ അനുശോചനക്കുറിപ്പിനെ പരിഹസിച്ച് കെ.എസ് ശബരീനാഥൻ എം.എൽ.എ രംഗത്ത്. പ്രസ്‌താവനയിൽ ചൈന എന്ന് വാക്ക് പരാമർശിക്കാതിരിക്കാൻ വല്ലാതെ സി.പി.എം കഷ്ടപെട്ടിരിക്കുന്നുവെന്നും, ചൈന എന്ന് പറയാൻ പാർട്ടി വിലക്കുണ്ടോ എന്നും ശബരീനാഥൻ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഇന്ത്യ-ചൈന അതിർത്തിയിയിൽ ജവാന്മാർ മരണപ്പെട്ട വിഷയത്തിൽ സി.പി.എമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന പ്രസ്‌താവനയിൽ ചൈന എന്ന് വാക്ക് പരാമർശിക്കാതിരിക്കാൻ വല്ലാതെ കഷ്ടപെട്ടിരിക്കുന്നു. ചൈന എന്ന് പറയാൻ പാർട്ടി വിലക്കുണ്ടോ?'