ന്യൂഡൽഹി: ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിയിൽ ചെെനീസ് പ്രകോപനത്തെ തുടർന്നുണ്ടായ സംഘർഷത്തിന്റെ ഭീതി ഇപ്പോഴും നിലനിൽക്കുകയാണ്. 20 ഇന്ത്യൻ സെെനികരാണ് സംഘർഷത്തിൽ വീരമൃത്യു വരിച്ചത്. ഗാല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ഇരു രാജ്യങ്ങളിലെയും മേജര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ച അനിശ്ചിതത്വലാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, തങ്ങളുടെ സഹപ്രവർത്തകർ വീരമൃത്യു വരിച്ചതിൽ രോഷാകുലരാണ് ഇന്ത്യൻ സെെനികർ. വീരമൃത്യുവരിച്ച സെെനികരുടെ മൃതദേഹങ്ങൾ ചെെന വികലമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഗാൽവാൻ വാലിയിലെ പിപി14 നിൽ സ്ഥിതി രൂക്ഷമാവുകയാണ്. ബുധനാഴ്ച നടന്ന പ്രധാന ചർച്ചകളിൽ കാര്യങ്ങൾ നിയന്ത്രണവിധേയമായിട്ടില്ല. മുതിർന്ന സെെനിക ഉദ്യോഗസ്ഥർ നിലവിലെ സ്ഥിതിഗതികൾ നിയന്ത്രിച്ച് വരികയാണ്. വീരമൃത്യുവരിച്ച 20 സെെനികരിൽ ചിലരുടെ മൃതദേഹങ്ങൾ ചെെനീസ് സെെന്യം വികൃതമാക്കി. ഇതാണ് ഇന്ത്യൻ സെെനികർക്കിടയിൽ രോഷം സൃഷ്ടിക്കുന്നത്.
മൂന്ന് ഡിവിഷൻ കമാൻഡർമാരുമായി ഒരുമണിക്കൂറിനുള്ളിൽത്തന്നെ ലേ കോർപ്സ് കമാൻഡർ ബന്ധപ്പെട്ടിരുന്നു. ചെെന കൂടുതൽ ചർച്ചകൾ നടത്താമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ സെെനിക നില വ്യക്തമാക്കിയിട്ടില്ല. കരസേന യൂണിറ്റുകൾക്കിടയിൽ തിരിച്ചടിക്കാനുള്ള രോഷം വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ച മുതൽ ഇവിടുത്തെ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ 40 ദിവസങ്ങളിൽ പരസ്പരം മൂന്ന് തവണ സെെന്യത്തിന് ചെെനയുമായി കൊമ്പുകോർക്കേണ്ടി വന്നിട്ടുണ്ട്. മേയ് അഞ്ച്-ആറ്, മേയ് 13, ഏറ്റവും ഒടുവിലായി മേയ് 29 നും സംഘർഷാവസ്ഥ നിലനിന്നിരുന്നു. അതിർത്തിയിൽ നടന്ന സംഘർഷത്തെ തുടർന്ന് ഇന്ത്യന്‍ തിരിച്ചടിയില്‍ 40 ഓളം ചെെനീസ് സെെനികര്‍ മരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, ചൈനീസ് പ്രകോപനമാണ് സംഘര്‍ഷത്തിന് കാരണമായതെന്നതില്‍ ഉറച്ചു നില്‍ക്കുകയാണ് ഇന്ത്യ. ബുധനാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സേനാമേധാവിമാരുമായി നടത്തിയ ചര്‍ച്ചയില്‍ ജാഗ്രത കൂട്ടാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലെ എല്ലാ ഇന്ത്യന്‍ സേന ബേസ് ക്യാമ്പുകളിലും കനത്ത ജാഗ്രതയിലാണ്.