മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഫേസ് 3എ ശാഖയിൽ മുഖംമറച്ചെത്തിയ കള്ളന്മാർ രണ്ട് മിനിട്ടുകൊണ്ട് കട്ടെടുത്തത് 4.8 ലക്ഷം രൂപ. അഞ്ചോളം വനിത ജീവനക്കാർ മാത്രമുളള ശാഖയിൽ മുഖം തൂവാല കൊണ്ടും മാസ്‌ക് കൊണ്ടും മറച്ചെത്തിയ ഇവർ തോക്കും കത്തിയും നീട്ടി ജീവനക്കാരെ ഭയപ്പെടുത്തി പണം കൈക്കലാക്കി. ബുധനാഴ്ച ഉച്ചക്ക് 1.40ഓടെയാണ് സംഭവം. ബാങ്കിൽ സെക്യൂരിറ്റി സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നില്ല. മോഷണം നടന്ന ഉടൻ വന്ന കാറിൽ തന്നെ ഇവർ സ്ഥലംവിട്ടു.
കളളന്മാർ കടന്നു വരുന്നതും കൊളള നടത്തുന്നതുമെല്ലാം ബാങ്കിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. കാറിലെത്തിയ ഇവർ ഇവിടെ നിരീക്ഷണം നടത്തിയ ശേഷമാണ് അകത്തേക്ക് വന്നതെന്ന് സ്ഥലം ഡെപ്യൂട്ടി സൂപ്രണ്ട് ഗുർഷേർ സിങ് അറിയിച്ചു.