face-

മുഖത്ത് ഒരു ചെറിയ പാട് വന്നാൽ പോലും പെൺകുട്ടികൾക്കത് സഹിക്കാൻ കഴിയില്ല. എങ്കിലും പലരേയും അലട്ടുന്നതും മുഖത്തെ കറുത്ത പുള്ളികളാണ്. ഇതിന് ഒരു പ്രതിവിധിയ്ക്കായി അവർ അലയാത്ത സ്ഥലങ്ങളുമില്ല. എങ്കിലും ഇതിന് ഒരു പരിഹാരം കണ്ടെത്താൻ മാത്രം സാധിക്കുന്നില്ല. പക്ഷെ, ഇതിനുള്ള പരിഹാരം സ്വന്തം വീട്ടിൽ നിന്നും തന്നെ കണ്ടെത്താൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയില്ല. ആ പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

കറ്റാർ വാഴയുടെ ജെല്ല് ഉപയോഗിച്ച് ഈ പ്രശ്നത്തിനൊരു പരിഹാരം കാണാൻ സാധിക്കും. കൂടാതെ ഇത് നിങ്ങളുടെ മുഖത്തെ പുള്ളികൾക്ക് മുകളിൾ രാവിലെയും വൈകുന്നേരവും 30 മിനിറ്റ് നേരം പുരട്ടിയ ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകിക്കളയുക.

മുഖത്ത് പുരട്ടാവുന്ന ഏറ്റവും നല്ല മോയ്സചുറൈസറുകളിൽ ഒന്നാണ് തൈര്. തൈര് കറുത്തത പുള്ളികളിൽ 15-20 മിനിറ്റ് പുരട്ടിയ ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകിക്കളയുക. എണ്ണമയമുള്ള ചർമ്മാണെന്നുണ്ടെങ്കിൽ അൽപം നാരങ്ങ നീര് കൂടി തൈരിന്റെ കൂടെ ചേർത്ത് മുഖത്ത് പുരട്ടുക.

ആവണക്കെണ്ണയും സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അൽപം ആവണക്കെണ്ണയെടുത്ത് മുഖത്തെ കറുത്ത പുള്ളികളിൽ നല്ലത് പോലെ പുരട്ടുക. ഇത് മുഖത്തെ എല്ലാ തരം പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്നു. കൂടാതെ കറുത്ത പുള്ളികളെ പൂർണ്ണമായും ഇല്ലാതാക്കുന്നു. ഇത് ദിവസവും മുഖത്ത് പുരട്ടാവുന്നതാണ്. ഇത് മുഖ സൗന്ദര്യവും വർദ്ധിപ്പിക്കുന്നു.

ഒരു കഷ്ണം നാരങ്ങ മുറിച്ച് രാവിലെയും വൈകുന്നേരവും 10 മിനിറ്റ് നേരം കറുത്ത പുള്ളികളുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. നിങ്ങളുടെ ചർമ്മം സെൻസിറ്റീവാണെങ്കിൽ ഒരു പാത്രത്തിൽ 1 ടേബിൾ സ്പൂൺ നാരങ്ങ നീരും 1 ടേബിൾ സ്പൂൺ വെള്ളവും റോസ് വാട്ടറും സംയോജിപ്പിച്ചിട്ട് ഒരു കോട്ടൺ പാഡിൽ മുക്കി ചർമ്മത്തിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക.

പപ്പായ മുഖത്ത് പുരട്ടുന്നത് മുഖത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അതിനാൽ തന്നെ പപ്പായയ്ക്കും ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നു. അതിനായി നല്ലത് പോലെ പഴുത്ത പപ്പായ കുരുവും തോലും കളഞ്ഞ് വൃത്തിയാക്കിയ ശേഷം ഒരു പേയ്സ്റ്റ് രൂപത്തിലാക്കി എടുക്കുക. ഇത് കറുത്ത കുത്തുകൾക്ക് മുകളിൾ തേച്ച് പിടിപ്പിക്കാവുന്നതാണ്. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയുക.