aana

ന്യൂഡൽഹി: ചുട്ടുപൊളളുന്ന വെയിലിൽ കുറച്ച് ആശ്വാസം തേടി കുളത്തിലിറങ്ങിയതാണ് ആ കാട്ടാനകൾ. ഇത്തിരി നേരം വെള്ളത്തിൽ കിടന്നതും കൂട്ടത്തിലെ കൊമ്പൻ അങ്ങ് ഉഷാറായി. കൊമ്പും തുമ്പിക്കൈയുമിട്ട് അവൻ വെള‌ളം തട്ടിത്തെറിപ്പിച്ച് രസിച്ചു. രസകരമായ ഈ രംഗം ആരോ വീഡിയോയിൽ പക‌ർത്തി.

It’s sheer fun. Happiness and enjoyment. Elephants love pool bath and mud splashing in summers. pic.twitter.com/HjQe4idOZk

— Ramesh Pandey IFS (@rameshpandeyifs) June 18, 2020

ആനകളുടെ ഈ കളി സമൂഹ മാദ്ധ്യമങ്ങളിൽ ഷെയർ ചെയ്‌ത‌ത് രമേശ് പാണ്ഡെ എന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും എത്രത്തോളം സന്തോഷമാണ് കുളത്തിലും പുഴയിലുമെല്ലാം ഇങ്ങനെ രസിച്ച് കുളിക്കുന്നതെന്ന് കൊമ്പന്റെ സന്തോഷം കണ്ടാൽ മനസ്സിലാക്കാനാകും. 'ആനകൾക്ക് കുളത്തിൽ കുളിക്കാനും ചെളി തട്ടിതെറിപ്പിക്കാനുമെല്ലാം വളരെയിഷ്ടമാണ്.' പാണ്ഡെ പറയുന്നു. ആനകളുടെ സന്തോഷം കണ്ട ആളുകൾക്കെല്ലാം മനസ്സ് നിറഞ്ഞു. കുറഞ്ഞ സമയം കൊണ്ട് 4800ഓളം ജനങ്ങൾ ആന പോസ്‌റ്റ് കണ്ടു. 600 ലൈക്ക് ലഭിച്ചു.