hike-land

സോഷ്യൽ നെറ്റ്‌വർക്കിംഗിൽ മറ്റ് ആപ്പുകളെ പോലെ തന്നെ മുന്നിൽ നിൽക്കുന്ന ഹൈക്ക്, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അവരുടെ പുതിയ ഫീച്ചറായ ഹൈക്ക് ലാൻഡ് അവതരിപ്പിച്ചു. ഇന്ത്യൻ കമ്പനി ഇതിനകം തന്നെ ഈ ഓഫറിന്റെ ആദ്യകാല പ്രിവ്യൂ പുറത്തിറക്കിയിട്ടുണ്ട്. 2012ൽ വാട്ട്സ്ആപ്പിന് പകരമായി കെവിൻ മിത്തൽ ഭാരതി സ്ഥാപിച്ച ആപ്ലിക്കേഷനാണ് ഹൈക്ക്. പ്രധാന ആപ്ലിക്കേഷനിലെ ഗ്ളാബൽ ഐക്കണിൽ ടാപ്പ് ചെയ്തുകൊണ്ട് വെർച്വൽ ഹൈക്ക് ലാൻഡ് ആക്സസ് ചെയ്യാൻ സാധിക്കും.

ആദ്യകാല പ്രിവ്യൂവിൽ, ഹോം, ബിഗ് സ്‌ക്രീൻ എന്നീ രണ്ട് വെർച്വൽ ഹൈക്ക് വാഗ്ദാനം ചെയ്യുന്നു. ഹോം വെർച്വലിൽ, ഉപയോക്താക്കൾക്ക് ഒരുമിച്ച് ഹാംഗ് ഔട്ട് ചെയ്യുന്നതിനും വീഡിയോകൾ കാണുന്നതിനും സുഹൃത്തുക്കളെ ക്ഷണിക്കാൻ കഴിയും. ഹോമിൽ, ഉപയോക്താവിന്റെ ക്ഷണം കൂടാതെ ആർക്കും പ്രവേശിക്കാൻ കഴിയാത്തതിനാൽ ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയിൽ കൂടുതൽ നിയന്ത്രണവുമുണ്ട്.

സ്റ്റിക്കർ ചാറ്റ്, ഗെയിംമിംഗ് തുടങ്ങിയ നൂതന രീതികൾ ചാറ്റിംഗ് പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ച ഹൈക്കിൽ ടൈഗർ ഗ്ലോബൽ, സോഫ്റ്റ് ബാങ്ക് എന്നിവർ നിക്ഷേപം നടത്തിയിട്ടുണ്ട്. ഒപ്പം തന്നെ ഹൈക്കിന്റെ യൂസർ ബേസും വർദ്ധിപ്പിച്ചിട്ടുണ്ട്.

2 ദശലക്ഷം സജീവ അംഗങ്ങളാണ് ഒരു ആഴ്ചയിൽ ആപ്പിനുള്ളത്. ഇവർ ദിവസം 35 മിനിറ്റ് ശരാശരി ആപ്പിൽ ചിലവഴിക്കുന്നു എന്ന് കമ്പനി പറയുന്നു. വരും കാലങ്ങളിലെ വിർച്ച്വൽ ലോകത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് കമ്പനി ഹൈക്ക് ലാൻഡ് എന്ന ഫീച്ചറുമായി വന്നതെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു.