fright

ന്യൂഡൽഹി: ചൈനീസ് കമ്പനിയായ ബീജിങ് നാഷണൽ റിസർച്ച് ആന്റ് ഡിസൈൻ ഇൻസ്‌റ്റി‌റ്റ്യൂട്ട് ഓഫ് സിഗ്‌നൽ ആന്റ് കമ്മ്യൂണിക്കേഷനുമായുള‌ള 471 കോടിയുടെ കാൺപൂർ-ദീൻദയാൽ ഉപാധ്യായ് സെക്ഷനിലെ 417 കിലോമീറ്റർ ദൂരം വരുന്ന സിഗ്നലിംഗും ടെലികമ്മ്യൂണിക്കേഷനുമുള്ള ജോലിയുടെ കരാർ റെയിൽവേ റദ്ദാക്കി. ലോകബാങ്ക് സാമ്പത്തിക സഹായത്തോടെ 2016 ജൂണിൽ ആരംഭിച്ച പണി നാല് വർഷം പൂർത്തിയായിട്ടും 20 ശതമാനം മാത്രമേ തീർന്നുള‌ളൂ. വലിയ കാലതാമസമാണ് കമ്പനി വരുത്തിയിരിക്കുന്നത് അതുകൊണ്ടാണ് കരാർ റദ്ദാക്കിയതെന്ന് റെയിൽവേ അറിയിച്ചു.

ഗൽവാൻ താഴ്‌വരയിൽ നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനീസ് കമ്പനികളെ ബഹിഷ്‌കരണമെന്ന ആവശ്യം വീണ്ടും വ്യാപകമായി ഉയർന്ന് വന്നിരുന്നു. ഇതിനിടയിലാണ് റെയിൽവേ ചൈനീസ് കമ്പനിയുമായുളള കരാർ അവസാനിപ്പിച്ചിരിക്കുന്നത്‌ എന്നത് ശ്രദ്ധേയമാണ്.