soybeams

അടുക്കളയിലും ഭക്ഷണത്തിലും എത്രമാത്രം അനുയോജ്യമാണോ സോയാബീൻ, അത്രത്തോളം അനുയോജ്യമാണ് സോയാബീൻ അടുക്കളത്തോട്ടത്തിലും കൃഷി ചെയ്യാൻ. കാലവർഷാരംഭിത്തിന് മുമ്പ് കൃഷി ചെയ്യുന്നതാണ് നല്ലതും. മണൽ കലർന്ന നല്ല ജൈവാംശമുള്ള മണ്ണാണ് കൃഷിക്കനുയോജ്യം.

വാരങ്ങൾ എടുത്ത് ഒരിഞ്ച് ആഴത്തിൽ വിത്തിടുകയോ ഇരുപത് സെന്റീമീറ്റർ അകലം നൽകി തൈകൾ തയ്യാറാക്കി നടുകയോ ചെയ്യാവുന്നതാണ്. അടിവളമായി ഒരു ചെടിക്ക് രണ്ട് കിലോഗ്രാം ജൈവവളം ചേർത്ത് കൊടുക്കണം.

മേൽവളമായി ജൈവവളം രണ്ടാഴ്ചത്തെ ഇടവേളകളിലായി ഇട്ട് കൊടുക്കണം. മഴ ലഭിക്കുന്നത് വരെ നനയ്ക്കണം. മഴ ആരംഭിക്കുന്നതോടെ മണ്ണ് അടുപ്പിച്ച് കൊടുക്കണം. നാല് മാസത്തിനകം പൂവിട്ട് കായകൾ വന്ന് തുടങ്ങും.

സോയാപയറിന് ദുർഗന്ധമുണ്ട്. അതിനാൽ ചൂടുള്ള കഞ്ഞിവെള്ളത്തിൽ അരമണിക്കൂർ മുക്കി വെച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കണം.

മൂപ്പെത്താത്ത കായകൾ പറിച്ചെടുത്ത് തോരനും ഉപ്പേരിയും ഉണ്ടാക്കാം. നന്നായി ഉണങ്ങിയ സോയാവിത്തുകളിൽ നിന്ന് സോയാപാലുമുണ്ടാക്കാം. ധാരാളം പോഷകമടങ്ങിയ ഒരു പാനീയമാണ് സോയാപാൽ. ആരോഗ്യത്തിന് ഹാനികരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കും.