covid-death-malayali

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് മരണം 4.51 ലക്ഷം കവിഞ്ഞു. രോഗികൾ 84 ലക്ഷമായി. അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു. അമേരിക്കയിൽ രോഗികൾ 22 ലക്ഷം കടന്നു. മരണം 1.19 ലക്ഷമായി. ബ്രസീലിൽ രോഗികൾ 10 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണം - 46,665. റഷ്യയിൽ ഇന്നലെയും 7000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന മരണം 182. രോഗികൾ - അഞ്ച് ലക്ഷത്തിലധികം. മരണം - 7,660. ബീജിംഗിൽ 28 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 265 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇവരിൽ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ലോകത്ത് കൊവിഡ്മുക്തരായവരുടെ എണ്ണം 44 ലക്ഷം കവിഞ്ഞു.

 മുൻ കസാക്കിക്കിസ്ഥാൻ പ്രസിഡന്റ് നൂർ സുൽത്താൻ നാസർബയേവിന് കൊവിഡ്.

 കൊവിഡ് രോഗികൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നത് വീണ്ടും നൽകേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. പരീക്ഷണങ്ങളിൽ മരുന്ന് കൊവിഡിന് ഫലപ്രദമല്ലെന്ന് തെളിഞ്ഞെന്ന് സംഘടന അറിയിച്ചു.

 സ്വീഡൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾക്ക് ഒഴിച്ച് മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കായി ഡെൻമാർക്ക് അതിർത്തി തുറന്നു.