theater-
theater

കൊവിഡ് കാലം കഴിഞ്ഞാൽ നിയന്ത്രിത ഇളവുകളോടെ തുറക്കാം എന്നാണ് പല തിയേറ്റർ ഉടമകളുടേയും ജീവനക്കാരുടേയും പ്രതീക്ഷ.അങ്ങനെ തുറന്നാൽ തന്നെ പ്രേക്ഷകർ ഉണ്ടാകുമോ ? ഉണ്ടായാൽ തന്നെ സാമൂഹിക അകലം പാലിച്ച് എങ്ങനെയാണ് ഷോ നടത്തുക !


ലോകം മുഴുവൻ കൊവിഡ് 19 എന്ന മഹാമാരിയിൽ പെട്ടുഴലുകയാണ്
നമ്മുടെ കൊച്ചു കേരളവും.തൊഴിലുകൾ നിലച്ചു.ജീവിതം വഴിമുട്ടി ! ഇനി എന്തെന്നറിയാതെ പകച്ചു നിൽക്കുകയാണ് സർവരും.
മറ്റെല്ലാ മേഖലയെയും പോലെ സിനിമാ വ്യവസായവും പ്രതിസന്ധിയിലാണ്.തിയേറ്ററുകൾ അടച്ചിട്ടിട്ട് ഇന്നലെ
നൂറു ദിവസമായി.മാർച്ച് പത്തിനായിരുന്നു ഒടുവിലത്തെ ഷോ .പതിനൊന്നു മുതൽ തിരശ്ശീല ഉയർന്നിട്ടില്ല.

സൂപ്പർ ഹിറ്റ് സിനിമകൾ റിലീസായി നൂറാം ദിവസവുംഅതിനു മുകളിലും ആഘോഷിച്ച് ശീലിച്ച സിനിമാസ്വാദകർക്ക് ഈ അനുഭവം ചരിത്രത്തിൽ ആദ്യമാണ്.മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ അറുനൂറ്റി അൻപതോളം തിയേറ്ററുകളാണ് കേരളത്തിലുള്ളത്.
ഓരോ തിയേറ്ററിലും ശരാശരി ആറ് ജീവനക്കാർ എന്ന ഏറ്റവും കുറഞ്ഞ കണക്കെടുത്താലും ആകെനാലായിരത്തോളം ജീവനക്കാരുണ്ടാകും.അവരെ ആശ്രയിച്ചു കഴിയുന്നനാലായിരത്തോളം കുടുംബങ്ങൾ.ഇത് ഏറ്റവും കുറഞ്ഞ കണക്കാണ്. യഥാർത്ഥ കണക്ക്അതിനും എത്രയോ മുകളിൽ.

തിയേറ്ററിന് അനുബന്ധമായ എത്രയോതൊഴിൽ മേഖലകളുണ്ട് .കാൻ്റീൻ ജീവനക്കാർ, പോസ്റ്റർ ഒട്ടിക്കുന്നവർ, പോസ്റ്റർ ഡിസൈനേഴ്സ്,ഫ്ലക്സ് കെട്ടുന്നവർ,സാറ്റലൈറ്റ് മേഖല, വിതരണക്കമ്പനികൾ,റെപ്രസൻ്റേറ്റീവ്സ്, 'ക്ലീനിംഗ് തൊഴിലാളികൾ
അങ്ങനെഎത്ര ആളുകളാണ് പട്ടിണിയിലായത്.എന്തിനേറെ ശിവകാശിയിലെപോസ്റ്റർ അച്ചടിക്കുന്ന പ്രസ്സുകൾ പോലും ചലനം നിലച്ചു.

എന്നാണ്...എന്താണ് ...ഇതിനൊരവസാനം എന്നറിയാതെ പകച്ചു നിൽക്കുകയാണ്.വേനലവധിയും വിഷുവും ചെറിയ പെരുന്നാളും ഇതിനിടയിൽ കടന്നു പോയി.തിയേറ്ററുകൾ പൂരപ്പറമ്പാകേണ്ട അവസരങ്ങളാണ്നഷ്ടപ്പെട്ടു പോയത്. വഴിയരികിൽ വർണ്ണങ്ങൾ വിതറി നിന്ന സിനിമ പോസ്റ്ററുകൾ മൺമറഞ്ഞു. എന്നാണിനി ഒരു തിരിച്ചുവരവ് ?

കൊവിഡ് കാലം കഴിഞ്ഞാൽ നിയന്ത്രിത ഇളവുകളോടെ തുറക്കാം എന്നാണ് പല തിയേറ്റർ ഉടമകളുടേയും ജീവനക്കാരുടേയും പ്രതീക്ഷ.അങ്ങനെ തുറന്നാൽ തന്നെ പ്രേക്ഷകർ ഉണ്ടാകുമോ ? ഉണ്ടായാൽ തന്നെ സാമൂഹിക അകലം പാലിച്ച് എങ്ങനെയാണ് ഷോ നടത്തുക !നാട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാതെ സിനിമ കാണാൻ പ്രേക്ഷകർ തയ്യാറാകുമോ ?
രോഗ ഭീതിയിൽ തിയേറ്ററിലേക്കെത്താൻ പ്രേക്ഷകർ മടിക്കുമോ ?

സിനിമകൾ ഒ.ടി.ടി റിലീസ് ചെയ്യുന്നത് തിയേറ്റർ വ്യവസായത്തിന് ഭീഷണിയാകുമോ ?കുറച്ച് ചെറിയ സിനിമകൾ മാത്രമാണ്
ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുന്നത്. വലിയ ബഡ്ജറ്റിലൊരുക്കിയഎത്രയോ ചിത്രങ്ങൾ റിലീസ് പ്രതിസന്ധിയിലാണ്.നല്ല രീതിയിൽ കളക്ഷൻ നേടി പ്രദർശനം നടന്നുകൊണ്ടിരുന്ന എത്രയോ സിനിമകൾ ഉണ്ടായിരുന്നു.

എത്തും പിടിയും കിട്ടാത്ത ചിന്തകളാണ്.ജീവിതം തന്നെ ഒരു സമസ്യയായിരിക്കുന്നു.എത്രയോ വലിയ പടങ്ങൾ റിലീസ് ചെയ്യാനിരുന്നതാണ്. എല്ലാം പ്രതിസന്ധിയിലാണ്.OTT പ്ലാറ്റ്ഫോമിൽ വളരെക്കുറച്ച് സിനിമകൾ മാത്രമേ അവർ എടുത്തിട്ടുള്ളൂ. ബാക്കിയൊക്കെ പ്രതിസന്ധിയിലാണ്.

ഇപ്പോഴും മിക്ക തിയേറ്ററുകളിലും സ്ക്രീനിൽ പടം ടെസ്റ്റ് ചെയ്യലും, ക്ലീനിംഗും ഒക്കെ നടക്കുന്നുണ്ട്.ബി,സി സെന്ററുകൾ മാറ്റി നിറുത്തിയാൽമിക്കവാറും എല്ലായിടത്തും സ്ക്രീനിംഗ് നടക്കുന്നുണ്ട്.ഇതിനായി മാസം 75,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ ചെലവാക്കുന്നുണ്ട്തിയേറ്റർ ഉണ്ടെങ്കിലേ കോർപ്പറേഷനിലും പഞ്ചായത്തിലും ടിക്കറ്റിന് സീൽ അടിക്കുന്നവർക്കും ജോലിയുള്ളൂ.തിയേറ്ററുകളുടെ പ്രവർത്തനം നിന്നതോടെ കോർപ്പറേഷന്റെയും മുൻസിപ്പാലിറ്റികളുടേയും പഞ്ചായത്തിന്റെയും
ഒക്കെ വരുമാനം കുറഞ്ഞു.


എന്തിനെയും ഏതിനെയും അതിജീവിച്ച് ശീലമുള്ള നമ്മൾ മലയാളികൾ ഈ ദുരവസ്ഥയെയുംഅതിജീവിക്കും എന്നു കരുതാം.
കൊവിഡ് കാലത്തിന് ശേഷവുംതിയേറ്ററുകളുടെ സ്ക്രീനിൽ ചിത്രങ്ങൾ നിറഞ്ഞാടും,അല്പം വൈകിയാണെങ്കിലും....
തീർച്ച ...പൂട്ടിക്കിടന്ന നൂറു ദിനങ്ങൾക്ക് പകരം വിജയാഘോഷത്തിന്റെനൂറാം ദിവസം ആഘോഷിക്കും.



* ചലച്ചിത്രരംഗത്തെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറാണ് ലേഖകൻ