toilet

ഭുവനേശ്വർ: തമിഴ്നാട്ടിലെ ജോലി സ്ഥലത്ത് നിന്നും മടങ്ങിയെത്തിയ യുവാവിന് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനിൽ കഴിയേണ്ടി വന്നത് വീടിനടുത്തുള‌ള കുളിമുറിയിൽ. ഏഴ് ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിഞ്ഞ ഒഡീഷ സ്വദേശിയായ മനസ് പത്ര എന്ന 28 വയസ്സുകാരനാണ് ഈ ദുർഗതി വന്നത്.

ജഗത് സിംഗ്പൂരിലെ താൽകാലിക ക്വാറന്റൈൻ കേന്ദ്രമായ സ്കൂളിൽ ഏഴ് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയായ പത്രയോട് തുടർന്ന് സർക്കാർ തീരുമാന പ്രകാരം വീട്ടിൽ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശം വന്നു. എന്നാൽ വീട്ടിൽ ഇതിന് സൗകര്യമില്ലാത്തതിനാൽ സർക്കാർ അനുവദിക്കുന്ന ഇടത്ത് തന്നെ ഒരാഴ്ച കൂടി ക്വാറന്റൈൻ നീട്ടി തരണമെന്ന് മനസ് പത്ര അപേക്ഷിച്ചു. അധികൃതർ പക്ഷെ അപേക്ഷ തള‌ളി. ഇതേ തുടർന്നാണ് വീടിനടുത്തുള‌ള പുതുതായി പണികഴിച്ച സ്വച്ഛ് ഭാരത് കുളിമുറിയിൽ ഇയാൾക്ക് കഴിയേണ്ടി വന്നു.

ആറ് കുടുംബാംഗങ്ങൾ വീട്ടിലുള‌ളതിനാലാണ് പത്ര ക്വാറന്റൈൻ കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാൽ ഇത് അനുവദിക്കാതെ വന്നതോടെ ജൂൺ 9 മുതൽ 15 വരെ ഏഴ് ദിവസം കുളിമുറിയിൽ പത്രയ്ക്ക് കഴിയേണ്ടിവന്നു.